ETV Bharat / bharat

കോണ്‍ഗ്രസിനോട് മമതയില്ലാതെ തൃണമൂല്‍; ബംഗാളില്‍ തനിച്ചെന്ന് പ്രഖ്യാപനം - Mamata Banerjee West Bengal

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യില്ല. ബംഗാളിലൂടെയുള്ള രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും വിമര്‍ശനം.

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  മുഖ്യമന്ത്രി മമത ബാനര്‍ജി  Mamata Banerjee West Bengal  Rahul Gandhi Jodo Yatra
Mamata Banerjee Says No Relation With Congress
author img

By ETV Bharat Kerala Team

Published : Jan 24, 2024, 4:19 PM IST

കൊല്‍ക്കത്ത: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബംഗാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളില്‍ ഞങ്ങള്‍ തനിച്ച് തന്നെ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് പറയാന്‍ ഞാന്‍ ആളല്ല. ഞങ്ങള്‍ മതേതര പാര്‍ട്ടിയാണ്. ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്കാവുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ഞങ്ങള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ യാത്ര സംസ്ഥാനത്ത് കൂടി കടന്നു പോകുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ക്ക് അതേ കുറിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഞങ്ങള്‍ ഇന്ത്യ മുന്നണിയിലുള്ളപ്പോള്‍ ഇത്തരമൊരു യാത്ര സംസ്ഥാനത്ത് കൂടെ കടന്നു പോകുമ്പോള്‍ സാമാന്യ മര്യാദയുടെ പേരില്‍ അവര്‍ അറിയിക്കേണ്ടതായിരുന്നുവെന്നും മമത പറഞ്ഞു.

ബംഗാളില്‍ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം നീതീകരിക്കാനാവാത്ത അവകാശ വാദങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതായി ഇന്നലെ (ജനുവരി 23) മമത ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റ് വരെ അനുവദിക്കാമെന്ന തങ്ങളുടെ നിലപാടിന് വിരുദ്ധമായി 8 മുതല്‍ 12 വരെ സീറ്റിന് കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിച്ചത് മമതയെ ചൊടിപ്പിച്ചതായി വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ബീര്‍ഭൂമില്‍ ടിഎംസിയുടെ ഒരു ഉന്നതതല യോഗത്തില്‍ മമത നിലപാട് വ്യക്തമാക്കിയതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തത്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം നടക്കുമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചതിന് വിരുദ്ധമായാണ് ഇപ്പോള്‍ മമതയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂലിനെതിരെ നിരന്തരം വിമര്‍ശനം തുടരുന്നതിനിടെയാണ് സീറ്റ് വിഭജനത്തിനില്ലെന്ന പ്രഖ്യാപനവുമായി മമത രംഗത്തെത്തിയത്. 2011ല്‍ മമത ബാനര്‍ജി മുഖ്യമന്ത്രിയായത് കോണ്‍ഗ്രസിന്‍റെ ദയാവായ്‌പിലാണെന്ന് മറന്നു പോകരുതെന്ന് ഇന്നലെ അധീര്‍ രഞ്ജന്‍ ചൗധരി ആവര്‍ത്തിച്ചിരുന്നു.

ഇത്തവണ മമതയുടെ ഔദാര്യത്തില്‍ മത്സരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല. മമത വച്ചു നീട്ടുന്ന രണ്ട് ലോക്‌സഭ സീറ്റിലും തൃണമൂലിനെയും ബിജെപിയേയും കോണ്‍ഗ്രസ് പരാജയപ്പെടുത്തിയതാണ്. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിനറിയാമെന്നുമാണ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.

മമതയുമായി തനിക്ക് നല്ല ബന്ധമാണെന്നും തങ്ങളുടെ പ്രാദേശിക നേതാക്കള്‍ പറയുന്നത് കാര്യമായി എടുക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. ബംഗാളില്‍ ആകെയുള്ള 42 ലോക്‌സഭ സീറ്റുകളില്‍ നിലവില്‍ തൃണമൂലിന് 22 സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളുമാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.