ETV Bharat / bharat

നരേന്ദ്ര മോദിയുടെ യുവജന വിരുദ്ധ നയങ്ങൾ രാജ്യത്ത് തൊഴിലവസരങ്ങൾ കുറച്ചു: മല്ലികാർജുൻ ഖാർഗെ - MALLIKARJUN KHARGE AGAINST BJP - MALLIKARJUN KHARGE AGAINST BJP

തൊഴിലവസരങ്ങളെക്കുറിച്ച് മോദി സർക്കാർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് മോദി സർക്കാരിൻ്റെ തെറ്റായ തന്ത്രങ്ങൾ മനസിലായെന്ന് അദ്ദേഹം പറഞ്ഞു.

MALLIKARJUN KHARGE  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  LATEST MALAYALAM NEWS  PM NARENDRA MODI
Mallikarjun Kharge (ETV Bharat)
author img

By PTI

Published : Aug 24, 2024, 6:43 PM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവജന വിരുദ്ധ നയങ്ങൾ കാരണം രാജ്യത്ത് തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങളെക്കുറിച്ച് മോദി സർക്കാർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുകയാണ്. 2022-23 ൽ മാത്രം രാജ്യത്തെ 375 കമ്പനികളിലായി 2.43 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ കാണിക്കുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കൾ ജോലികൾക്കായി ഇപ്പോൾ ഓടുകയാണ്.

ബിഹാറിൽ കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിപ്പോൾ നടക്കുകയാണ്. അതിൽ 18 ലക്ഷം ഉദ്യോഗാർഥികളാണ് 21,000 ഒഴിവുകളിലേക്ക് അപേക്ഷിച്ചത്. ഇതിന് മുമ്പുള്ള പരീക്ഷയുടെ ചോദ്യ പേപ്പർ പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് ചോർന്നു, അതിനാലാണ് പരീക്ഷ വീണ്ടും നടത്തുന്നത്.

ഉത്തർപ്രദേശിൽ 60,000 കോൺസ്റ്റബിൾമാരുടെ ഒഴിവിലേക്ക് 26 സംസ്ഥാനങ്ങളിൽ നിന്നുള്ള ആറര ലക്ഷം യുവാക്കളാണ് അപേക്ഷിച്ചിട്ടുളളത്. ഈ പരീക്ഷയുടെ പേപ്പറും ഒരിക്കൽ ചോർന്നിരുന്നു. ജൂലൈയിൽ മാത്രം 1.24 ലക്ഷം ജീവനക്കാർക്കാണ് ഐടി മേഖലയിൽ ജോലി നഷ്‌ടപ്പെട്ടത്. ഇത് ഇന്ത്യയിലെ യുവാക്കൾക്ക് വലിയ നഷ്‌ടമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ്, ഹോസ്‌പിറ്റാലിറ്റി എന്നിങ്ങനെയുളള എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, മോദി സർക്കാർ ചൈനയ്‌ക്കെതിരെ ഒന്നും ചെയ്യാൻ പോകുന്നില്ല. മറിച്ച് ചൈനീസ് കമ്പനികൾക്ക് നിക്ഷേപം നടത്തുന്നതിനായി ചുവന്ന പരവതാനി വിരിക്കുകയാണ് ചെയ്യുന്നത്.

മോദി ജി തെറ്റായ രീതിശാസ്ത്രം ഉപയോഗിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുകയും കോടിക്കണക്കിന് തൊഴിലവസരങ്ങൾ നൽകുമെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'ശമ്പളമില്ലാത്ത ജോലി', 'ആഴ്‌ചയിൽ ഒരു മണിക്കൂർ ജോലി' എന്നിവയും തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് ഇപ്പോൾ മോദി സർക്കാരിൻ്റെ ഈ തെറ്റായ തന്ത്രങ്ങൾ മനസിലായി. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയെ തീർച്ചയായും പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: മോദി ഗ്രാമീണ ഇന്ത്യയെ ഒറ്റിക്കൊടുത്തതിന്‍റെ 'ജീവിക്കുന്ന' സ്‌മാരകമാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.