മുംബൈ : മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാരതീയ ജനത പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് പതിമൂന്ന് വനിതകള്‍. സിറ്റിങ് എംഎല്‍എയും മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍റെ മകളുടമക്കമുള്ള പ്രമുഖര്‍ പട്ടികയിലുണ്ട്.
ആദ്യ പട്ടികയില്‍ ഇടം പിടിച്ചത് പതിമൂന്ന് വനിതകള്‍
ബിജെപി പുറത്ത് വിട്ട ആദ്യ പട്ടികയില്‍ പതിമൂന്ന് സ്‌ത്രീകളാണ് ഇടംപിടിച്ചിരിക്കുന്നത്. ശ്രീജയ അശോക് ചവാന് പുറമെ സിറ്റിങ് എംഎല്‍എ മന്ദ വിജയ് മഹാതറും പട്ടികയിലുണ്ട്. ഇവര്‍ നവി മുംബൈയില്‍ നിന്നാണ് ജനവിധി തേടുന്നത്. മനിഷ അശോക് ചൗധരി ദഹിസര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
ബിജെപി പുറത്ത് വിട്ട ആദ്യ പട്ടികയില്‍ പതിമൂന്ന് സ്‌ത്രീകളാണ് ഇടംപിടിച്ചിരിക്കുന്നത്. ശ്രീജയ അശോക് ചവാന് പുറമെ സിറ്റിങ് എംഎല്‍എ മന്ദ വിജയ് മഹാതറും പട്ടികയിലുണ്ട്. ഇവര്‍ നവി മുംബൈയില്‍ നിന്നാണ് ജനവിധി തേടുന്നത്. മനിഷ അശോക് ചൗധരി ദഹിസര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
99 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നാഗ്‌പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ഫട്‌നാവിസ് മത്സരിക്കുന്നത്. ചന്ദ്രശേഖര്‍ ബവന്‍കുലെ കാംതിയില്‍ നിന്ന് ജനവിധി തേടും. മന്ത്രി ഗിരിഷ് മഹാജന്‍ (ജാംനഗര്‍), സുധിര്‍ മുന്‍ഗാന്തിവര്‍ (ബല്ലാര്‍പുര്‍), ആശിഷ് ഷെലാര്‍ (ബാന്ദ്ര വെസ്റ്റ്), മംഗല്‍ പ്രഭാത് ലോധ (മലബാര്‍ ഹില്‍സ്), രാഹുല്‍ നാര്‍വെക്കര്‍ (കൊളാബ), ഛത്രപതി ശിവേന്ദ്ര രാജെ ഭോസാലെ (സത്താറ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രമുഖ രാഷ്‌ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരെ രംഗത്തിറക്കുന്നതില്‍ പാര്‍ട്ടി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് പട്ടികയില്‍ നിന്ന് മനസിലാക്കാം. മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍റെ മകള്‍ ശ്രീജയ അശോക് ചവാന്‍ ഭോക്ക റില്‍ നിന്ന് ജനവിധി തേടും. മുന്‍ കേന്ദ്രമന്ത്രി റാവോ സാഹെബ് ദന്‍വെയുടെ മകന്‍ സന്തോഷ് ദന്‍വെ ഭോകാര്‍ദനില്‍ നിന്ന് മത്സരിക്കും.
മുതിര്‍ന്നവര്‍ക്കും അവസരം
നാഗ്‌പൂര്‍ ഈസ്റ്റില്‍ നിന്ന് ബിജെപി മുതിര്‍ന്ന നേതാവ് കൃഷ്‌ണ ഖോപ്‌ഡെയാണ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. വിജയ് രഹാങ്ദാലെ തിരോരയില്‍ നിന്നും വിനോദ് അഗര്‍വാള്‍ ഗോണ്ടിയയില്‍ നിന്നും ജനവിധി തേടും. സഞ്ജയ് പുരം ആംഗാവില്‍ നിന്നു കൃഷ്‌ണ ഗജ്‌ബെ അര്‍മോളിയില്‍ നിന്നും മത്സരിക്കും. ബണ്ടി ബഹാന്‍ഗാഡിയ ചിമുറില്‍ നിന്നും സഞ്ജീവ് റെഡ്ഡി ബോദ്‌കുര്‍വാര്‍ വാനിയില്‍ നിന്നും മത്സരിക്കും. അശോക് ഉദ്കെ - റാലെഗാവ്, മദന്‍ യെര്‍വാര്‍ - യവാത് മാള്‍, ഭീംറാവു കേരം - കിന്‍വാത്, രാജേഷ് പവാര്‍ - നയാ ഗാവ്, തുഷാര്‍ റാത്തോഡ് - മുഖേത് എന്നിവരും മത്സരരംഗത്തുണ്ട്.
ആദ്യസ്ഥാനാര്‍ഥി പട്ടികയില്‍ സുരക്ഷിത മണ്ഡലങ്ങള്‍ക്കാണ് ബിജെപി മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.