മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകരിച്ച 23 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. നേരത്തെ, ആദ്യഘട്ടത്തില്‍ 48 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ പ്രഖ്യാപിക്കപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 71 ആയി.
288 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 85 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. കോണ്‍ഗ്രസിനെ കൂടാതെ മഹാ വികാസ് അഘാഡി സഖ്യത്തിലെ എൻസിപി (ശരത് പവാര്‍ വിഭാഗം), ശിവസേവന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരും 85 സീറ്റുകളിലേക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്.
कांग्रेस अध्यक्ष श्री @kharge की अध्यक्षता में आयोजित 'केंद्रीय चुनाव समिति' की बैठक में महाराष्ट्र विधानसभा चुनाव के लिए कांग्रेस उम्मीदवारों की लिस्ट। pic.twitter.com/77t2qN3KR3
— Congress (@INCIndia) October 26, 2024
മറ്റ് സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടി, സിപിഐ, പിഡബ്ല്യുപി പാര്‍ട്ടികള്‍ക്ക് നല്‍കാനുമാണ് തീരുമാനിച്ചിരുന്നത്. ഇവയില്‍ ചില ഇടങ്ങളില്‍ മുന്നണിയ്‌ക്കുള്ളില്‍ തര്‍ക്കങ്ങളും തുടരുന്നുണ്ട്. എന്നാല്‍, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്നണിയ്‌ക്കുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്നും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്ന് (ഒക്‌ടോബര്‍ 26) വൈകുന്നേരത്തോടെ പുറത്തുവരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
Also Read : ആദ്യ പട്ടികയില്‍ 21 പേര്‍; ജാര്‍ഖണ്ഡിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്