ETV Bharat / bharat

ജനവിധി തേടാൻ ഒരുങ്ങി മഹാരാഷ്‌ട്രയും ജാര്‍ഖണ്ഡും; കേരളത്തിലെ 3 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്, തീയതി പ്രഖ്യാപനം ഇന്ന് - MAHARASHTRA AND JHARKHAND ELECTION

ജാര്‍ഖണ്ഡ്, മാഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

MAHARASHTRA AND JHARKHAND ELECTION
Election (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 15, 2024, 8:57 AM IST

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ്, മാഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3.30ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനത്തിലാകും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ തീയതികളും ഇന്ന് പ്രഖ്യാപിക്കും.

ഒക്ടോബർ 29 മുതൽ നവംബർ 3 വരെ ദീപാവലി, ഛഠ്‌പൂജ എന്നിവയുൾപ്പെടെയുള്ള പൊതുഅവധികള്‍ കണക്കിലെടുത്ത് നവംബർ രണ്ടാമത്തെ ആഴ്‌ചയ്‌ക്ക് ശേഷമാകും തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കുമ്പോൾ 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.