അയോധ്യ (ഉത്തർപ്രദേശ്): അയോധ്യ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്‌ഠയ്‌ക്ക് ശേഷം വിവിധ തരം ഉത്സവങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്തെ പ്രമുഖരായ കലാകാരന്മാർ എത്തി വിവിധ കലാരൂപങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മാന്ത്രിക കലയിലെ ലോകോത്തര പ്രതിഭകൾ രാമക്ഷേത്രത്തിലെത്തി മാജിക്ക് അവതരിപ്പിച്ച് ലോക റെക്കോഡും സൃഷ്‌ടിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും നേപ്പാളിലെയും മജീഷ്യന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഞായറാഴ്‌ച രാവിലെ, നൂറുകണക്കിന് മജീഷ്യന്മാരുടെ സംഘം ക്ഷേത്രത്തിലെത്തി രാംലല്ലയെ ദർശിച്ചു. തുടർന്നായിരുന്നു മാജിക്ക് അവതരണം.
ഇന്ത്യൻ മാജിക് ആർട്‌സ് ട്രസ്റ്റ് രാംഘട്ട് ഏരിയയിലെ മന്ത്രപ് മണ്ഡപത്തിൽ സംഘടിപ്പിച്ച ദ്വിദിന പരിപാടിയിൽ ഇന്ത്യയിലും വിദേശത്തുനിന്നും 200-ലധികം മജീഷ്യന്മാർ പങ്കെടുത്തു. ഒരേസമയം കൈകൊണ്ട് 'ശ്രീരാമൻ' എന്ന് എഴുതിയ പതാക വെളിപ്പെടുത്തിയാണ് സംഘം ലോക റെക്കോഡും സൃഷ്‌ടിച്ചത്. ഇതിനിടയിൽ മജീഷ്യന്മാർ എല്ലാവരും 'ജയ് ശ്രീറാം' എന്നും ഉച്ചത്തിൽ മുഴക്കി.
അയോധ്യയിൽ തങ്ങൾ ലോക റെക്കോഡ് സൃഷ്‌ടിച്ചതായി മജീഷ്യൻ സാമ്രാട്ട് പറഞ്ഞു. തനിക്ക് ഭഗവാൻ രാമൻ്റെ പുത്രനായി ഇവിടെ നിൽക്കണമെന്നും ഈ അവസരം ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പടെ അയോധ്യയിലെ നിരവധി പ്രമുഖ സന്യാസിമാരും പ്രകടനം വീക്ഷിക്കാൻ സന്നിഹിതരായിരുന്നു.
ALSO READ: ന്യൂയോര്‍ക്കിൽ നടക്കുന്ന ഇന്ത്യാദിന പരേഡിൽ രാം മന്ദിർ ടാബ്ലോ; പരിപാടി ഓഗസ്റ്റില്‍