ETV Bharat / bharat

റഷ്യന്‍ സൈന്യവും 'ബീഹാറും' തമ്മിലുള്ളത് അഭേദ്യ ബന്ധം: സൈനീകരുടെ കാലിലുള്ളത് മെയ്‌ഡ് ഇന്‍ ഇന്ത്യ ഷൂകൾ - Indian Shoes For Russian Soldiers - INDIAN SHOES FOR RUSSIAN SOLDIERS

ബീഹാറിലെ ഹാജിപൂരിലെ നിർമ്മാണ യൂണിറ്റായ കോംപിറ്റൻസ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച പ്രത്യേക ഷൂകളാണ് റഷ്യൻ സൈന്യം തെരഞ്ഞെടുക്കുന്നത്‌.

MADE IN INDIA SHOES FOR RUSSIA  RUSSIAN SOLDIERS  BIHAR SHOE MANUFACTURING UNIT  റഷ്യൻ സൈനികര്‍ ഇന്ത്യന്‍ ഷൂസ്
Russian soldiers' first choice are the shoes manufactured at a manufacturing unit in Bihar's Hajipur (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 9:40 PM IST

വൈശാലി (ബീഹാർ): പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ കാല്‍ വയ്‌ക്കുന്നതിന്‌ മുമ്പുതന്നെ ഇന്ത്യൻ 'കാലടിപ്പാടുകൾ' പഴയ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്നു. ഉക്രെയ്‌നുമായി റഷ്യ നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏർപ്പെടുമ്പോളും റഷ്യൻ സൈനികര്‍ ധരിച്ചിരുന്നത് ബീഹാറിലെ ഹാജിപൂര്‍ വ്യാവസായിക മേഖലയിൽ നിർമ്മിച്ച ഷൂസാണ്.

യുദ്ധക്കളമായാലും മഞ്ഞുവീഴ്‌ചയുള്ള മണ്ണായാലും, റഷ്യൻ സൈന്യം ഹാജിപൂരിൽ പ്രത്യേകം നിർമ്മിച്ച ഷൂസുകളെ വിശ്വസിക്കുന്നു. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ൽ ഹാജിപൂരിൽ ഷൂ നിർമാണം ആരംഭിച്ചതെന്ന് കോംപിറ്റൻസ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ജനറൽ മാനേജർ ശിവ് കുമാർ റോയ് പറഞ്ഞു.

'ഹാജിപൂരിൽ, ഞങ്ങൾ സുരക്ഷാ ഷൂകൾ നിർമ്മിക്കുന്നു, അവ റഷ്യയിലേക്ക് കയറ്റുമതി ചെയ്യും. മൊത്തം കയറ്റുമതി റഷ്യയിലേക്കുള്ളതാണ്, ഞങ്ങൾ ക്രമേണ യൂറോപ്യൻ വിപണിയിലേക്ക് നീങ്ങുകയാണ്, ഉടൻ തന്നെ ആഭ്യന്തര വിപണിയിലും അവതരിപ്പിക്കും, റോയ് പറഞ്ഞു.

'-40 ഡിഗ്രി സെൽഷ്യസ് പോലുള്ള കടുത്ത കാലാവസ്ഥയെ നേരിടാൻ കഴിയുന്ന ഭാരം കുറഞ്ഞതും സ്ലിപ്പ് പ്രതിരോധശേഷിയുള്ളതുമായ ഷൂകളാണ് റഷ്യൻ സൈന്യത്തിന് ആവശ്യം. അത് മനസില്‍ കണ്ടുകൊണ്ട്‌ ഞങ്ങൾ സുരക്ഷാ ഷൂ ഉണ്ടാക്കുന്നത്. ഹാജിപൂരിൽ മാത്രമല്ല, റഷ്യയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഞങ്ങളെന്നും ഈ എണ്ണം അനുദിനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോയ് പറഞ്ഞു'.

സ്‌ത്രീ ശാക്തീകരണത്തിലൂടെ കോടികളുടെ കയറ്റുമതി

ചെരുപ്പ് നിർമ്മാണ യൂണിറ്റിലെ 300 ജീവനക്കാരിൽ 70 ശതമാനവും സ്‌ത്രീകളാണെന്നും സ്‌ത്രീകൾക്ക് തൊഴിൽ നൽകാൻ തങ്ങൾ പരമാവധി ശ്രമിക്കുകയാണെന്നും റോയ് പറഞ്ഞു. 'കഴിഞ്ഞ വർഷം 100 കോടി രൂപ വിലമതിക്കുന്ന, 1.5 ദശലക്ഷം ജോഡികൾ കയറ്റുമതി ചെയ്‌തു. അടുത്ത വർഷം 50 ശതമാനം വളർച്ചയോടെ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിലെ ഫാഷനബിൾ ഷൂസ്

ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, യുകെ എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യ രാജ്യങ്ങളെന്ന് കോംപിറ്റൻസ് എക്‌സ്‌പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഫാഷൻ ഡെവലപ്‌മെൻ്റ് ആൻഡ് മാർക്കറ്റിംഗ് മേധാവി മസർ പല്ലുമിയ പറഞ്ഞു. 'അന്താരാഷ്‌ട്ര ബ്രാൻഡുകൾക്കായി ഉയർന്ന നിലവാരമുള്ള ഷൂകൾ വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തുടക്കത്തിൽ, വിദേശ കമ്പനികൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ സാമ്പിൾ ലഭിച്ചപ്പോൾ അവർക്ക് ബോധ്യപ്പെട്ടു,' മസർ പറഞ്ഞു.

'അടുത്ത മാസം ചില കമ്പനികൾ ഫാക്‌ടറി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാജിപൂരില്‍ ഫാഷൻ വ്യവസായം ആരംഭിക്കുന്നത് ഒരു വെല്ലുവിളിയാണ്, എന്നാൽ പ്രൊമോട്ടറുടെ കാഴ്‌ചപ്പാടും സർക്കാർ പിന്തുണയും ഈ ദിശയിൽ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു,' മസ്ഹർ കൂട്ടിച്ചേർത്തു.

ALSO READ: 'റഷ്യൻ സേനയിലെ ഇന്ത്യയ്‌ക്കാരെ തിരിച്ചയക്കും': മോദിയ്‌ക്ക് ഉറപ്പ് നല്‍കി പുടിൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.