ഹൈദരാബാദ്: ലോറി ബൈക്കിന് പുറകില്‍ ഇടിച്ചു, അതിസാഹസികമായി രക്ഷപ്പെട്ട് യുവാവ്. ഡ്രൈവർ ലോറി നിർത്താതെ സഞ്ചരിച്ചത് രണ്ട് കിലോമീറ്ററോളം. ഹൈദരാബാദ് കർമൻഘട്ടിലാണ് സംഭവം.
ലോറി ബൈക്കില്‍ ഇടിച്ച ശേഷം ലോറിയുടെ ഡോറിൽ പിടിച്ചാണ് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്. ലോറിയുടെ ചവിട്ടുപടിക്ക് മുകളിൽ നിന്നുകൊണ്ട് നിർത്താൻ ആവശ്യപ്പെട്ടങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ചില ബൈക്ക് യാത്രികർ ലോറിയെ പിന്തുടർന്നതോടെ ലോറി എൽബി നഗർ ഭാഗത്തേക്ക് തിരിഞ്ഞു.
ഒടുവിൽ വനസ്ഥലിപുരത്ത് ലോറി ഡ്രൈവർ വാഹനം നിർത്തി. പിന്നീട് വനസ്ഥലിപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. വാഹനത്തിനെ പിന്‍തുടര്‍ന്നവര്‍ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തതോടെ വൈറലാവുകയും ചെയ്‌തു.