ETV Bharat / bharat

ചോദ്യത്തിന് കോഴ; മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ലോക്‌പാൽ

author img

By ETV Bharat Kerala Team

Published : Mar 20, 2024, 7:40 AM IST

വ്യവസായിയായ ദർശൻ ഹിരനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ലോക്‌പാലിന്‍റെ ഉത്തരവ്

Mahua Moitra case  cash for query case  Lokpal orders CBI investigation  Mahua Moitra in cash for query case
Mahua Moitra

ന്യൂഡൽഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ എല്ലാ വശങ്ങളും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് (CBI) അന്വേഷിക്കാൻ ലോക്‌പാൽ ചൊവ്വാഴ്‌ച ഉത്തരവിട്ടു (Lokpal Orders CBI Probe Against TMC Leader Mahua Moitra In Cash For Query Case). 20(3)(എ) പ്രകാരമുള്ള ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും എല്ലാ മാസവും അന്വേഷണത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച് ആനുകാലിക റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉയർന്ന ആരോപണങ്ങളിൽ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് മഹുവ മൊയ്‌ത്രയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ അവയിൽ മിക്കതും വ്യക്തമായ തെളിവുകളാൽ പിന്തുണയ്‌ക്കപ്പെടുന്നതും ഗൗരവമുളളതുമാണ്. അതിനാൽ തങ്ങൾ പരിഗണിക്കുന്ന അഭിപ്രായത്തിൽ സത്യം സ്ഥാപിക്കാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് രേഖയിലുള്ള മുഴുവൻ കാര്യങ്ങളും സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷം ലോക്‌പാൽ ഉത്തരവിൽ പറഞ്ഞു.

പരാതിയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ എല്ലാ വശങ്ങളും അന്വേഷിക്കാനും ഈ ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് സമർപ്പിക്കാൻ സെക്ഷൻ 20(3)(എ) പ്രകാരം തങ്ങൾ സിബിഐയോട് നിർദേശിക്കുന്നെന്നും എല്ലാ മാസവും അന്വേഷണത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച് സിബിഐ ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും ആന്‍റി കറപ്‌ഷൻ ഓംബുഡ്‌സ്‌മാൻ വ്യക്തമാക്കി.

ALSO READ:ഇഡിക്കെതിരെയുള്ള മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

അതേസമയം ലോക്‌പാലിൽ നിന്നുള്ള പരാമർശത്തിൽ മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ സിബിഐ നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പാർലമെൻ്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.