ETV Bharat / bharat

പ്രഖ്യാപിക്കാതെ കമ്മിഷന്‍ ; ഇക്കുറിയും ജമ്മു കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഇല്ല

author img

By ETV Bharat Kerala Team

Published : Mar 16, 2024, 10:18 PM IST

ജമ്മുകശ്‌മീരില്‍ ഇക്കുറിയും നിയമസഭ തെരഞ്ഞെടുപ്പില്ല. കശ്‌മീര്‍ ജനത തെരഞ്ഞെടുപ്പിനും ജനകീയ സര്‍ക്കാരിനും വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറ് കൊല്ലം

Lok Sabha Polls  jammy Kashmir Assembly Elections  Article 370  Poll Panel
EC skips jammu Kashmir Poll

ശ്രീനഗര്‍ : ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കും രാജ്യത്തെ ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും വിവിധ ഉപതെരഞ്ഞെടുപ്പുകള്‍ക്കുമുള്ള തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജമ്മുകശ്‌മീര്‍ ജനത ദീര്‍ഘകാലമായി തെരഞ്ഞെടുപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇക്കുറിയും അങ്ങനെയൊരു പ്രഖ്യാപനമുണ്ടായില്ല(Jammu Kashmir Assembly Elections).

മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ കശ്‌മീരില്‍ ഏഴ് സീറ്റുകള്‍ കൂടി നിയമസഭയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പുനഃസംഘടനയും മണ്ഡല പുനര്‍നിര്‍ണയവും തമ്മില്‍ ഒത്തുപോകില്ല എന്നാണ് ഇക്കുറിയും ജമ്മുകശ്‌മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന്‍റെ കാരണമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മറുപടി നല്‍കിയത്( Article 370). ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ അറിയിച്ചു.

മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ജമ്മു കശ്‌മീര്‍ പുനഃസംഘടനാ നിയമത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമായിരുന്നു. അത് 2023 ഡിസംബറിലാണ് ഉണ്ടായത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്താന്‍ മതിയായ സമയം ലഭിച്ചില്ല എന്നാണ് കമ്മിഷന്‍റെ വിശദീകരണം. സുരക്ഷാപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

2018ല്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് മുതല്‍ കശ്‌മീര്‍ ജനത ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വേണ്ടി കാത്തിരിക്കുകയാണ്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെയാണ് ജമ്മുവില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. ഇതിന് പുറമെ സംസ്ഥാനത്തെ ജമ്മു കശ്‌മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് പ്രാദേശിക ഭരണകൂടവും ഇല്ലാതായിരിക്കുകയാണ്. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണകൂടങ്ങളുടെ കാലാവധി ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിന് അവസാനിച്ചതോടെ ആണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്.

സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനുമായ ഒമര്‍ അബ്‌ദുള്ള, തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും മുമ്പ് തന്നെ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്‍റിനൊപ്പം കേന്ദ്രഭരണ പ്രദേശ മേഖലകളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.

തനിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള പ്രതീക്ഷകളെല്ലാം അസ്‌തമിച്ചു എന്നാണ് ഇന്ന് അദ്ദേഹം ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തേണ്ട ദൗത്യമേറ്റെടുത്തിട്ടുള്ള കമ്മിഷന്‍ അതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍, പോരാട്ടത്തിനിറങ്ങിയ ശേഷം ജനങ്ങള്‍ അവയെ സ്വീകരിച്ചോ, തള്ളിയോ? കണക്കുകള്‍

കമ്മിഷന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ എക്‌സിലൂടെയും ഒമര്‍ വകുപ്പിനും ബിജെപി സര്‍ക്കാരിനും എതിരെ വിമര്‍ശനം ഉയര്‍ത്തി. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതിനുവേണ്ടി ബിജെപി വല്ലാതെ കഷ്‌ടപ്പെടുന്നുണ്ട്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് പോലും നടത്താന്‍ കമ്മിഷന് സാധിക്കുന്നില്ല - അദ്ദേഹം എക്‌സില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.