ETV Bharat / bharat

'ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് തെളിയിച്ചു': രാഷ്‌ട്രീയമായി വിശാല മനസ്‌കരാകണമെന്ന് അമര്‍ത്യാസെന്‍ - AMARTYA SEN ON LS RESULTS

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചിട്ടും ഫൈസാബാദ് ലോക്‌സഭ സീറ്റ് ബിജെപിക്ക് നഷ്‌ടമായി. രാജ്യത്തിന്‍റെ യഥാര്‍ത്ഥ സ്വത്വത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തന്‍ ശ്രമങ്ങള്‍ നടന്നെന്നും നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍

AMARTYA SEN  LOK SABHA POLL RESULTS  ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ല  അമര്‍ത്യാസെന്‍
അമര്‍ത്യാസെന്‍ (IANS Picture)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 10:10 AM IST

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമല്ലെന്ന ശക്തമായ സന്ദേശമാണ് ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്‍. ആളുകളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുന്നതിലും സെന്‍ അതൃപ്‌തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അമേരിക്കയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം ഒരു ബംഗാളി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ തെരഞ്ഞെടുപ്പിന് ശേഷവും മാറ്റമുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു. വിചാരണ കൂടാതെ ആളുകളെ ജയിലില്‍ അടയ്ക്കുന്നതും പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതും പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു മതേതര രാജ്യമായത് കൊണ്ടും മതേതര ഭരണഘടനയാണ് നമുക്ക് ഉള്ളത് എന്നത് കൊണ്ടും രാഷ്‌ട്രീയമായി നമ്മള്‍ കുറച്ച് കൂടി വിശാല മനസ്‌കരാകണം. ഇന്ത്യയെ ഒരു ഹിന്ദുരാഷ്‌ട്രം ആക്കി മാറ്റാനാകില്ലെന്നാണ് താന്‍ കരുതുന്നതെന്നും 90 കാരനായ സെന്‍ ചൂണ്ടിക്കാട്ടി.

മുന്‍ മന്ത്രിസഭയുടെ ശരിപ്പകര്‍പ്പ് തന്നെയാണ് ഇത്തവണത്തേതന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ നേരത്തെ കൈവശം വച്ചിരുന്ന വകുപ്പുകളില്‍ ഇക്കുറിയും തുടരുന്നു. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും രാഷ്‌ട്രീയമായി കരുത്തുള്ളവര്‍ ഇപ്പോഴും കരുത്തര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ കുട്ടിക്കാലത്ത് രാജ്യത്ത് ബ്രിട്ടീഷ് ഭരണമായിരുന്നു. അന്ന് പലരെയും വിചാരണ കൂടാതെ ജയിലില്‍ അടക്കുക പതിവായിരുന്നു. തന്‍റെ ബന്ധുക്കളില്‍ പലരെയും അത്തരത്തില്‍ ജയിലില്‍ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇതില്‍ നിന്ന് മോചിതയാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ ഇത് അവസാനിപ്പിക്കാത്തതിന് കോണ്‍ഗ്രസിനെയും നാം കുറ്റപ്പെടുത്തിയിരുന്നു. അവരും മാറ്റമൊന്നും വരുത്തിയില്ല. ഇപ്പോഴത്തെ ഭരണകൂടവും ഇത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ യഥാര്‍ത്ഥ സ്വത്വത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്താന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് ബിജെപിക്ക് ഫൈസാബാദില്‍ കിട്ടിയത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചിട്ടും ബിജെപി ഇവിടെ പരാജയപ്പെട്ടു. രാമക്ഷേത്രം നിര്‍മ്മിക്കാനായി വന്‍ തോതില്‍ പണം ചെലവിട്ടു. ഇന്ത്യയെ ഒരു ഹിന്ദു രാഷ്‌ട്രമായി ചിത്രീകരിക്കുകയായിരുന്നു ഇതിന് പിന്നിലുള്ള ഉദ്ദേശ്യം. എന്നാല്‍ മഹാത്മാഗാന്ധിയുടെയും രബീന്ദ്രനാഥ് ടാഗോറിന്‍റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെയും നാട്ടില്‍ അത് നടക്കില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ സ്വത്വത്തെ അവഗണിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാം. ഇതിന് മാറ്റമുണ്ടായേ തീരൂ.

രാജ്യത്ത് തൊഴിലില്ലായ്‌മ കുതിച്ചുയരുകയാണെന്നും അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം എന്നിവയും രാജ്യത്ത് അവഗണിക്കപ്പെടുന്നുവെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

Also Read: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.