ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : രാജ്യത്തിന്‍റെ വിധിയെഴുത്ത് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി - Lok Sabha Election Results 2024

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായി മൂന്നാം തവണ ഭരണം ലക്ഷ്യമിടുന്നു. എന്നാല്‍ എൻഡിഎയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്നാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യാബ്ലോക്കിന്‍റെ പ്രതികരണം.

COUNTING OF VOTES  ELECTION COMMISSION OF INDIA  PRIME MINISTER NARENDRA MODI  CHIEF ELECTION COMMISSIONER
LOK SABHA ELECTION RESULTS 2024 (ANI)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 7:32 AM IST

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ക്രമീകരണങ്ങൾ സജ്ജം. രാജ്യത്തുടനീളം രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തുടർച്ചയായി മൂന്നാം തവണയും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പ്രതിപക്ഷമായ ഇന്ത്യാസംഘം, കേന്ദ്രത്തിൽ നിന്ന് ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) അധികാരത്തിൽ നിന്ന് പുറത്താക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

വോട്ടെണ്ണുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. 80 എംപിമാരെ തെരഞ്ഞെടുക്കുന്ന ഉത്തർപ്രദേശിൽ 75 ജില്ലകളിലെ 81 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. സിസിടിവി നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ. മാത്രമല്ല സംസ്ഥാനത്ത് വിജയഘോഷയാത്രകൾ നിരോധിച്ചു. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.

മഹാരാഷ്‌ട്രയിൽ 289 കൗണ്ടിങ് ഹാളുകളിലും 4,309 കൗണ്ടിംഗ് ടേബിളുകളിലുമായി 14,507 പേർ വോട്ടെണ്ണലിന്‍റെ ഭാഗമാകും. മഹാരാഷ്‌ട്ര 48 എംപിമാരെയാണ് തെരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്‌ട്ര.

തെലങ്കാനയിലെ 17 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത വോട്ടുകൾ എണ്ണുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്, പതിനായിരത്തോളം പേർ വോട്ടെണ്ണലിനായി സജ്ജരാണ്. 34 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. കേരളത്തിൽ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. വടക്കൻ കേരളത്തിലെ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ജില്ലാഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. ഒഡിഷയിൽ സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.

ആന്ധ്രാപ്രദേശിൽ, 33 കൗണ്ടിങ് ലൊക്കേഷനുകളാണ് ഉള്ളത്. 401 ഹാളുകളിലായി പാർലമെന്‍റ് മണ്ഡലങ്ങൾക്ക് 2,443 ഇവിഎം ടേബിളുകളും നിയമസഭാമണ്ഡലങ്ങൾക്ക് 2,446 ഉം ആയിരിക്കും ഉണ്ടാവുക. 39 സീറ്റുകളുള്ള തമിഴ്‌നാട്ടിലും പുതുച്ചേരിയിലെ ഏക സീറ്റിലും ഒരുക്കങ്ങൾ പൂർത്തിയായി.

ഗുജറാത്തിൽ 26 കേന്ദ്രങ്ങളിലും മിസോറാമിൽ 23 കേന്ദ്രങ്ങളിലുമാണ് വോട്ടെണ്ണൽ നടക്കുക. ബിജെപിയും, തൃണമൂൽ കോൺഗ്രസും, കോൺഗ്രസും തമ്മിൽ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ബിഹാറിൽ എൻഡിഎയ്‌ക്കെതിരെ ഇന്ത്യാസഖ്യം മത്സരിക്കുന്ന സാഹചര്യത്തിൽ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.

ഹരിയാനയിലെ 10 ലോക്‌സഭ സീറ്റുകളിലേക്കായി നടന്ന പോളിങ്ങിന്‍റെ വോട്ടെണ്ണൽ 91 കേന്ദ്രങ്ങളിലായി നടക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ 10,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ശത്രുജീത് കപൂർ പറഞ്ഞു.

എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷിക്കാൻ 27 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് അഡീഷണൽ ചീഫ് ഇലക്‌ടറൽ ഓഫീസർ വിജയ് കുമാർ ജോഗ്‌ദണ്ഡെ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ 52 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.

ALSO READ : രാഹുലിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക് ചുരുങ്ങുമോ?; വയനാട്ടിലെ അടിയൊഴുക്കുകൾ പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.