ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ കേരളം ഏപ്രില്‍ 26ന് പോളിങ്ങ് ബൂത്തിലേക്ക്. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടണ്ണല്‍ ജൂണ്‍ നാലിനുമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് വിഗ്യാന്‍ ഭവനില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. സൂക്ഷ്‌മ പരിശോധന ഏപ്രില്‍ 5ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8 ആണ്. കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും കേരളത്തിനൊപ്പമാണ് വോട്ടെടുപ്പ്. കര്‍ണാടകയില്‍ രണ്ട് ഘട്ടമായാണ് വോട്ടിങ്ങ്. ഇവിടെ രണ്ടാംഘട്ടം മെയ് 7ന് നടക്കും.
വോട്ടര്‍മാരും പോളിങ് ബൂത്തുകളും:
- ആകെ വോട്ടര്‍മാര്‍ : 96.8 കോടി
- സ്‌ത്രീകള്‍ : 47.1 കോടി
- പുരുഷന്‍മാര്‍ : 49.7 കോടി
- കന്നി വോട്ടര്‍മാര്‍ : 1.82 കോടി
- 100 വയസിനുമേല്‍ പ്രായമുള്ള വോട്ടര്‍മാര്‍ : 2.18 ലക്ഷം
- പോളിങ്ങ് ബൂത്തുകള്‍ : 10.5 ലക്ഷം
- പോളിങ്ങ് ഉദ്യോഗസ്ഥര്‍ : 1.5 കോടി