ETV Bharat / bharat

രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, പ്രധാന മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍ ; അറിയേണ്ടതെല്ലാം - 88 Seats To Go To Polls This Friday - 88 SEATS TO GO TO POLLS THIS FRIDAY

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. തന്ത്രപരമായി പ്രാധാന്യമുള്ള മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍ എന്നിവയെക്കുറിച്ചറിയാം. ആദ്യം 89 മണ്ഡലങ്ങളിലേക്ക് പോളിങ്ങ് നടത്താനുദ്ദേശിച്ച ശേഷം എന്തുകൊണ്ട് ഒരു മണ്ഡലത്തെ ഒഴിവാക്കി എന്നുമറിയാം

LOK SABHA ELECTION 2024  PHASE 2  KEY CONSTITUENCIES  CANDIDATES
88 SEATS TO GO TO POLLS THIS FRIDAY
author img

By ETV Bharat Kerala Team

Published : Apr 24, 2024, 4:15 PM IST

Updated : Apr 26, 2024, 6:59 AM IST

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ 88 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പതിമൂന്ന് സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26ന് പോളിങ്ങ് നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

മധ്യപ്രദേശിലെ ബേതുള്‍ മണ്ഡലത്തിലെ വോട്ടെടുപ്പാണ് രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയിരിക്കുന്നത്. ബഹുജന്‍സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അശോക് ഭലാവി ഏപ്രില്‍ ഒന്‍പതിന് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടുത്തെ പോളിങ്ങ് മെയ് ഏഴിലേക്ക് മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

അസമിലെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറില്‍ അഞ്ചും ഛത്തീസ്‌ഗഡില്‍ മൂന്നും കര്‍ണാടകയില്‍ പതിനാലും കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലേക്കും (20) വോട്ടെടുപ്പ് നടക്കും. ഇതിന് പുറമെ മധ്യപ്രദേശിലെ ആറും മഹാരാഷ്‌ട്രയിലെ എട്ടും മണിപ്പൂരിലെ ഒരു മണ്ഡലത്തിലേക്കും വെള്ളിയാഴ്‌ചയാണ് പോളിങ്ങ്. രാജസ്ഥാനിലെ പതിമൂന്നും ത്രിപുരയിലെ ഒന്നും ഉത്തര്‍പ്രദേശിലെ എട്ടും പശ്ചിമബംഗാളിലെ മൂന്നും ജമ്മുകശ്‌മീരിലെ ഒരു മണ്ഡലത്തിലേക്കും വെള്ളിയാഴ്‌ചയാണ് വോട്ടെടുപ്പ് നടക്കുക.

രണ്ടാംഘട്ടത്തില്‍ പോളിങ്ങ് നടക്കുന്ന സുപ്രധാന മണ്ഡലങ്ങള്‍ ഇവ

ബിഹാറിലെ കിഷന്‍ഗഞ്ച്, അസമിലെ സില്‍ചര്‍, ഛത്തീസ്‌ഗഡിലെ കാന്‍കര്‍, കര്‍ണാടകയിലെ ബെംഗളൂരു സൗത്ത്, ബംഗളൂരു സെന്‍ട്രല്‍, കേരളത്തിലെ വയനാട്, കോഴിക്കോട്, തിരുവനന്തപുരം,മധ്യപ്രദേശിലെ ദമോഹ്, രേവ, മഹാരാഷ്‌ട്രയിലെ അകോല, അമരാവതി, മണിപ്പൂരിലെ ഔട്ടര്‍മണിപ്പൂര്‍, രാജസ്ഥാനിലെ ബാര്‍മര്‍,കോട്ട, ജലോര്‍, അജ്‌മീര്‍, ഉത്തര്‍പ്രദേശിലെ മഥുര, അലിഗഡ്, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങ്, ബേലൂര്‍ഘട്ട്, ജമ്മുകശ്‌മീരിലെ ജമ്മു എന്നിവ.

രണ്ടാംഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍

രാഹുല്‍ ഗാന്ധി(വയനാട്)

രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. കേരളത്തിലെ വയനാട്ടില്‍ നിന്ന് തന്നെയാണ് അദ്ദേഹം ഇക്കുറിയും ഭാഗ്യം പരീക്ഷിക്കുന്നത്. സിപിഐയുടെ ആനിരാജയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് രാഹുലിന്‍റെ പ്രധാന എതിരാളികള്‍.

ഉത്തര്‍പ്രദേശിലെ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സ്‌മൃതി രാഹുലിനെ പരാജയപ്പെടുത്തിയത്.എന്നാല്‍ വയനാട്ടില്‍ 4.3 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചു.

LOK SABHA ELECTION 2024  PHASE 2  KEY CONSTITUENCIES  CANDIDATES
lok-sabha-election-2024-phase-2-88-seats-to-go-to-polls-this-friday

ഹേമമാലിനി(മഥുര)

ചലച്ചിത്രതാരം ഹേമമാലിനിയാണ് ഇത്തവണ ഗോദയിലുള്ള മറ്റൊരു പ്രധാന സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശില മഥുരയില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. 2014 മുതല്‍ ബിജെപിയുടെ ടിക്കറ്റില്‍ ഇവിടെ നിന്ന് മത്‌സരിച്ച് വിജയിക്കുന്ന വ്യക്തി കൂടിയാണ് ഹേമമാലിനി. ഇക്കുറി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുകേഷ് ധന്‍കറിനോടാണ് ഹേമമാലിനി ഏറ്റുമുട്ടുന്നത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹേമമാലിനിക്ക് 5,30,000 വോട്ട്നേടി വിജയിക്കാനായി. തൊട്ടടുത്ത എതിരാളി രാഷ്‌ട്രീയ ലോക്‌ദളിന്‍റെ കന്‍വര്‍ നരേന്ദ്ര സിങ്ങിന് കേവലം 2,93,000 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

അരവിന്ദ് ഗോവില്‍(മീററ്റ്)

രാമായണം ടെലവിഷന്‍ പരമ്പരയില്‍ രാമനായി വേഷമിട്ട ടി വി അരുണ്‍ഗോവിലാണ് മീററ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നത്. ബിഎസ്‌പിയുടെ ദേവവ്രത്കുമാര്‍ ത്യാഗിയും എസ്‌പിയുടെ സുനിത വര്‍മ്മയുമാണ് പ്രധാന എതിരാളികള്‍. 2019ല്‍ ബിജെപിയുടെ രാജേന്ദ്ര അഗര്‍വാള്‍ ആണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബിഎസ്‌പിയുടെ ഹാജി മുഹമ്മദ് യാക്കൂബിനെ 5.86 ലക്ഷം വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Lok Sabha Election 2024  Phase 2  Key Constituencies  Candidates
Lok Sabha Election 2024 Phase 2: 88 Seats To Go To Polls This Friday

കോണ്‍ഗ്രസിന്‍റെ ശശി തരൂര്‍ (തിരുവനന്തപുരം) ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍(രാജനന്ദ്ഗാവ്), കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്(ജോധ്‌പൂര്‍)ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല(കോട്ട, വാന്‍ചിത് ബഹുജന്‍ അഘാഡി(വിബിഎ) മേധാവി പ്രകാശ് അംബേദ്ക്കര്‍(അകോല)ബിജെപി ബംഗാള്‍ അധ്യക്ഷന്‍ സുകാന്ത മജുംദാര്‍(ബേലൂര്‍ഘട്ട്) തുടങ്ങിയവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ഥികളില്‍ ചിലര്‍.

Also Read: ഭൂരിപക്ഷം മാറിമറിയുന്ന കാസർകോട് ; എകെജി മുതൽ രാജ്‌മോഹൻ ഉണ്ണിത്താൻ വരെ

ഒന്നാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 21 ഇടത്തെ 104 മണ്ഡലങ്ങളിലേക്കാണ് പോളിങ്ങ് നടന്നത്. 543 ലോക്‌സഭ സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് പോളിങ്ങ്. അവസാന ഘട്ട പോളിങ്ങ് ജൂണ്‍ ഒന്നിന് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Last Updated : Apr 26, 2024, 6:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.