ETV Bharat / bharat

ഡികെ ശിവകുമാറും മകളും വോട്ട് രേഖപ്പെടുത്തി; മകള്‍ രാഷ്‌ട്രീയത്തിലേക്കോ എന്ന ചോദ്യത്തിനും മറുപടി - DK Shivkumar and daughter cast vote - DK SHIVKUMAR AND DAUGHTER CAST VOTE

വോട്ട് ചെയ്യാനെത്തി, മാധ്യമങ്ങളെ കണ്ട ഡികെ ശിവകുമാര്‍ കന്നി വോട്ടര്‍മാരോട് വോട്ട് മാറ്റത്തിനായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു.

DK SHIVKUMAR AND DAUGHTER  LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് കര്‍ണാടക  ഡികെ ശിവകുമാര്‍ മകള്‍ വോട്ട്
DK Shivkumar and daughter cast their vote in Bengaluru
author img

By ETV Bharat Kerala Team

Published : Apr 26, 2024, 5:23 PM IST

Updated : Apr 26, 2024, 5:50 PM IST

ഡികെ ശിവകുമാറും മകളും വോട്ട് രേഖപ്പെടുത്തി

ബെംഗളൂരു : കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍. മകള്‍ ഐശ്വര്യ ഡികെഎസ് ഹെഗ്‌ഡെയ്‌ക്കൊപ്പമാണ് ഡികെ ശിവകുമാര്‍ വോട്ട് ചെയ്യാനെത്തിയത്. ഒരു ദശാബ്‌ദമായി കേന്ദ്രത്തിൽ ബിജെപി അധികാരത്തിലിരിക്കുകയാണെന്നും മാറ്റത്തിനായി കോൺഗ്രസിന് അവസരം നൽകണമെന്നും ഡികെ ശിവകുമാർ കന്നി വോട്ടർമാരോട് അഭ്യർത്ഥിച്ചു.

'കന്നി വോട്ടര്‍മാരൊക്കെയും വിദ്യാസമ്പന്നരാണ്. ഞങ്ങള്‍ ഉറപ്പു നല്‍കിയ ക്ഷേമപദ്ധതികളെക്കുറിച്ച് അവര്‍ക്ക് അറിയാം. തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. സ്‌കില്‍ ഡെവലപ്‌മെന്‍റ് പ്രോഗ്രാമുകള്‍ക്ക് സ്റ്റൈഫന്‍റുകളും കോണ്‍ഗ്രസ് നല്‍കും.'- ഡികെ ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഹിന്ദു, മുസ്ലിം വികസനം എന്നൊന്ന് ഇല്ലെന്നും രാജ്യത്തിന്‍റെ വികസനവും പുരോഗതിയും മാത്രമേ ഉള്ളൂ എന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുമെന്ന് ഭരണഘടനയെ തൊട്ട് പ്രതിജ്ഞ എടുത്ത ആളാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് വെളിയിലാക്കാനാകില്ല. മുസ്ലീങ്ങള്‍ രാജ്യത്തിന്‍റെ ഭാഗമാണ്. പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

ഏതൊരു പോളിസി മേക്കറെയും ചോദ്യം ചെയ്യാനുള്ള പൗരന്‍റെ അവകാശമാണ് തെരഞ്ഞെടുപ്പെന്നും അത് മുഴുവന്‍ ആളുകളും വിനിയോഗിക്കണമെന്ന് ഡികെ ശിവകുമാറിന്‍റെ മകൾ ഐശ്വര്യ ഡികെഎസ് ഹെഗ്‌ഡെ വോട്ട് ചെയ്‌തതിന് ശേഷം പ്രതികരിച്ചു. തനിക്ക് രാഷ്‌ട്രീയത്തിൽ ചേരാൻ ആഗ്രഹമില്ലെന്നും ചോദ്യത്തിന് മറുപടിയായി ഐശ്വര്യ വ്യക്തമാക്കി.

'എനിക്ക് രാഷ്‌ട്രീയത്തിൽ ചേരാൻ ഉദ്ദേശമില്ല. ഞാൻ ഒരു വിദ്യാഭ്യാസ വിചക്ഷണനാണ്. അത് ചെയ്യുന്നതിൽ ഞാന്‍ സന്തുഷ്‌ടയാണ്. ഇന്ത്യക്ക് അഭിമാനിക്കാൻ വേണ്ടി എല്ലാവരും വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യത്തിന് ഇപ്പോൾ ആവശ്യമുള്ള ഒരു മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്.'-ഐശ്വര്യ ഡികെഎസ് ഹെഗ്‌ഡെ വ്യക്തമാക്കി.

Also Read : വോട്ടുചെയ്യാനെത്തിയവര്‍ക്ക് നേരെ തേനീച്ച ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു - HONEY BEE ATTACK ON VOTERS

Last Updated : Apr 26, 2024, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.