ETV Bharat / bharat

രാജ്യത്തിന്‍റെ പരമോന്നത ബഹുമതിത്തിളക്കത്തില്‍ എല്‍കെ അദ്വാനി, ഭാരതരത്ന പൊതുരംഗത്തെ സംഭാവനയ്ക്ക്

ഇന്ത്യയുടെ മുൻ ഉപ പ്രധാനമന്ത്രിക്ക് ഭാരതരത്ന നല്‍കുന്ന കാര്യം, പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെയാണ് അറിയിച്ചത്.

L K Advani  ഭാരത രത്ന എല്‍കെ അദ്വാനിക്ക്  എല്‍കെ അദ്വാനിക്ക് ഭാരത രത്ന  ഭാരത രത്ന എല്‍കെ അദ്വാനിക്ക്  Bharat Ratna L K Advani
എല്‍ കെ അദ്വാനിക്ക് ഭാരതരത്ന
author img

By ETV Bharat Kerala Team

Published : Feb 3, 2024, 11:47 AM IST

Updated : Feb 3, 2024, 10:54 PM IST

ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരതരത്ന (L K Advani Ji Will Be Conferred Bharat Ratna). ഇന്ത്യയുടെ മുൻ ഉപ പ്രധാനമന്ത്രിക്ക് ഭാരതരത്ന നല്‍കുന്ന കാര്യം, പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെയാണ് അറിയിച്ചത്. 96 -ാം വയസ്സിലാണ് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ അവാര്‍ഡ് അദ്വാനിയെ തേടിയെത്തുന്നത്. പൊതുരംഗത്തെ സംഭാവന പരിഗണിച്ചാണ് ഭാരതരത്ന സമ്മാനിക്കുന്നത്.

എല്‍കെ അദ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. രാജ്യ വികസനത്തിന് അദ്വാനി നല്‍കിയത് മഹത്തായ മാതൃകകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. രാഷ്‌ട്രത്തെ സേവിക്കാനായി ജീവിതം മാറ്റിവെച്ച് വ്യക്തിയാണ് എല്‍ കെ അദ്വാനി എന്നും, രാജ്യത്തിന്‍റെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭവനകൾ ബൃഹത്താണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്‌ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ. നമ്മുടെ ആഭ്യന്തര മന്ത്രിയായി അദ്ദേഹം മികച്ച പ്രവർത്തനം നടത്തി. അദ്ദേഹത്തിന്‍റെ പാർലമെന്‍ററി ഇടപെടലുകൾ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്‌ചകൾ നിറഞ്ഞതുമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ അടൽ ബിഹാരി വാജ്‌പേയിക്കൊപ്പം ചേർന്ന് ഭാരതീയ ജനത പാർട്ടിക്ക് ഇന്ത്യയില്‍ അടിത്തറയുണ്ടാക്കിയ മുതിർന്ന ബിജെപി നേതാക്കളിലൊരാളാണ് എല്‍ കെ അദ്വാനി. എ.ബി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായും നിരവധി മന്ത്രാലയങ്ങളുടെ തലവനായും അദ്വാനി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്വാനി ബിജെപിയെ രാജ്യത്ത് സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 1970 മുതൽ 2019 വരെ പാർലമെന്‍റിന്‍റെ രണ്ട് സഭകളിലായി അദ്ദേഹം അംഗമായിരുന്നു. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി ലാൽ കൃഷ്‌ണ അദ്വാനി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2005 ഡിസംബര്‍ വരെ ബിജെപി ദേശീയ പ്രസിഡന്‍റുമായിരുന്നു.

2004, 2009 ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടിക്ക് ലോക്‌സഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 2019 വരെ ഏഴു തവണ ലോക്‌സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയായിരുന്നു.

Last Updated : Feb 3, 2024, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.