മുംബൈ (മാഹാരാഷ്‌ട്ര) : മാഹാരാഷ്‌ട്രയിൽ വലിയ മദ്യവേട്ട, താനെ ജില്ലയിൽ 1,502 പെട്ടി നിരോധിത മദ്യം എക്സൈസ് പിടികൂടി. ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത് (1502 boxes of Prohibited Liquor Seized From Maharashtra) . മുംബൈ-നാസിക് റോഡിലെ കസറയിൽ റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപമാണ് മദ്യം കൊണ്ടുപോയ ട്രക്ക് എക്‌സൈസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയതെന്ന് സംസ്ഥാന എക്‌സൈസ് സൂപ്രണ്ട് നിലേഷ് സാംഗ്‌ഡെ പറഞ്ഞു.
പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിച്ച് ആ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം വിൽക്കാൻ അനുമതി ഉള്ള മദ്യം മഹാരാഷ്ട്രയിലേക്ക് കടത്തിയതാണ്. പിടികൂടിയ മദ്യത്തിന്‍റെയും ട്രക്കിന്‍റെയും വില ഏകദേശം 1.31 കോടി രൂപയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചാബ് സ്വദേശികളായ ഗുർദയാൽ ഗുരുദാസ്റാം സിംഗ് , ജസ്‌പാൽ തർസെംലാൽ സിംഗ് എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു, കൂടുതൽ അന്വേഷണം തുടരുകയാണ്.