മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. രണ്ട് ഐഎസ്ഐ തീവ്രവാദികള്‍ മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയതായാണ് സന്ദേശത്തില്‍ പറയുന്നത്. ശനിയാഴ്‌ച (ഡിസംബര്‍ 07) മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രാജസ്ഥാനിലെ അജ്‌മീറില്‍ നിന്നാണ് സന്ദേശം അയച്ചത് എന്ന് പൊലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയുള്ള ആളാണോ സന്ദേശം അയച്ചതെന്നും മദ്യലഹരിയിലാണോ സന്ദേശം അയച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാവുമായ മോദി 2014ലാണ് ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് അധികാരത്തില്‍ വന്ന രണ്ട് എന്‍ഡിഎ സര്‍ക്കാരിലും മോദി തന്നെയായിരുന്നു പ്രധാന മന്ത്രി.
Also Read: ഷാരൂഖ് ഖാന് നേരെ വധഭീഷണി; അഭിഭാഷകന്‍ അറസ്‌റ്റില്‍