ETV Bharat / bharat

സ്വകാര്യ ഭാഗങ്ങളിലേക്ക് കാറ്റടിച്ചു കയറ്റി; ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം - Labourer Dies in Aligarh

author img

By ETV Bharat Kerala Team

Published : Aug 11, 2024, 8:26 PM IST

മരിച്ചത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ. സംഭവമുണ്ടായത് അലിഗഡ് ജില്ലയിലെ ഗബാന പൊലീസ് സ്റ്റേഷൻ പരിധിയിൽ.

AIR PRESSURE INSERTED PRIVATE PARTS  ALIGARH POLICE  BRUTALITY WITH LABORERS IN ALIGARH  LATEST NEWS
Kin of deceased Veerpal Singh and villagers speak to officials of Uttar Pradesh Police (Etv Bharat)

അലിഗഡ്: സ്വകാര്യ ഭാഗങ്ങളിലേക്ക് വായു അടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് ചികിത്‌സയിലിരുന്ന യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ ആലമ്പൂർ സ്വദേശി വീർപാൽ സിങ് (32) ആണ് മരിച്ചത്. അലിഗഡിലെ ഗബാന പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന വീർപാൽ സിങ്.

ഓഗസ്‌റ്റ് 9 ന് രാത്രി ഷിഫ്റ്റിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാളുടെ ആരോഗ്യനില ശനിയാഴ്‌ച രാവിലെ വഷളാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാളെ അടുത്തുള്ള മെഡിക്കൽ കെയർ സെൻ്ററിൽ എത്തിച്ചു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സ്വകാര്യ ഭാഗങ്ങളിൽ വായു മർദ്ദം കയറ്റിയതാണ് മരണകാരണമെന്ന് വീർപാലിന്‍റെ സഹോദരൻ ആരോപിച്ചു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയതായും പൊലീസ് അറിയിച്ചു.

Also Read: ഒഴുക്ക് കണ്ടുനിൽക്കവേ കൈവരി തകർന്ന് പുഴയിൽവീണു; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.