ETV Bharat / bharat

ഡോക്‌ടറുടെ ബലാത്സംഗക്കൊല: കേസില്‍ നാളെ സുപ്രീംകോടതി വാദം കേള്‍ക്കും - Kolkata Doctor Rape Murder Updates

കൊല്‍ക്കത്തയില്‍ ഡോക്‌ടര്‍ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. ഡോക്‌ടര്‍മാര്‍മാരുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് വാദം കേള്‍ക്കുക. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചത് അഞ്ചാം തവണയും നിരസിച്ച് പ്രതിഷേധക്കാര്‍.

SC ON KOLKATA RAPE MURDER CASE  TRAINEE DOCTOR RAPE MURDER  ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം  SC HEAR PLEA ON KOLKATA RAPE CASE
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 16, 2024, 6:59 PM IST

ന്യൂഡൽഹി: കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്‌ച (സെപ്റ്റംബര്‍ 17) വാദം കേള്‍ക്കും. മുഖ്യമന്ത്രി മമത ബാനർജി സർക്കാരുമായി ജൂനിയർ ഡോക്‌ടർമാര്‍ ചര്‍ച്ച നടത്താന്‍ അഞ്ചാം തവണയും വിസമ്മതിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. പൊലീസ് തെളിവുകളിൽ തിരിമറി നടത്തിയെന്നതാണ് ഡോക്‌ടർമാരുടെ പ്രധാനപ്പെട്ട ആരോപണം.

സമരം ചെയ്യുന്ന ജൂനിയർ ഡോക്‌ടർമാരെ ഇന്നും (സെപ്റ്റംബര്‍ 16) സർക്കാർ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ചര്‍ച്ചയ്‌ക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ചര്‍ച്ചയുടെ തത്സമയം സംപ്രേഷണം വേണമെന്നതുള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതാണ് ഡോക്‌ടര്‍മാര്‍ ചര്‍ച്ച നിരസിക്കാനുള്ള പ്രധാന കാരണം.

സെപ്‌റ്റംബർ 10ന് വൈകിട്ട് അഞ്ച് മണിക്കകം തിരികെ ജോലിയിൽ പ്രവേശിക്കാൻ ഡോക്‌ടര്‍മാര്‍ക്ക് സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ച് ഡോക്‌ടർമാർ സമരം തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്‌ചത്തെ വാദം കേള്‍ക്കല്‍ പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഡോക്‌ടർമാരുടെ അഭാവം സെപ്‌റ്റംബർ 9 വരെ 23 രോഗികളുടെ മരണത്തിന് ഇടക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കൊൽക്കത്തയില്‍ ബലാത്സംഗ കൊലപാതകത്തിന് ഇരയായ ട്രെയിനി ഡോക്‌ടറുടെ പോസ്റ്റ്‌മോർട്ടത്തിന് ആവശ്യമായ സുപ്രധാന രേഖ ഇല്ലാത്തതിൽ സെപ്റ്റംബർ ഒമ്പതിന് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയം പരിശോധിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുമ്പോൾ ചലാൻ ഉണ്ടായിരുന്നില്ല.

ഈ രേഖ നഷ്‌ടമായിട്ടുണ്ടെങ്കില്‍ അതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. ഈ രേഖ കാണാതായതിന് അര്‍ഥം എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നാണെന്നും കോടതി പറഞ്ഞു. ചലാന്‍ രേഖ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും കോടതി സിബിഐയോട് നിര്‍ദേശിച്ചു.

കൊൽക്കത്ത ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ ഈ രേഖ സമർപ്പിച്ചെന്ന് തുഷാർ മേത്ത പറഞ്ഞു. ഈ രേഖയെ കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ലാത്ത സാഹചര്യത്തിൽ ചലാന്‍ പിന്നീട് ഉണ്ടാക്കിയെടുത്തത് ആയിരിക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വാദത്തെ സർക്കാരിന്‍റെ അഭിഭാഷകൻ കപിൽ സിബൽ മേത്ത ശക്തമായി എതിർത്തു.

ഒന്നും പിന്നീട് സൃഷ്‌ടിച്ചിട്ടില്ലെന്ന് മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. ഞങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാമെന്നും സിബൽ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഫൊറൻസിക് സാമ്പിളുകൾ എയിംസിലേക്ക് അയയ്ക്കാൻ കേന്ദ്ര ഏജൻസി തീരുമാനിച്ചതായും മേത്ത കോടതിയെ അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്വേഷണം പുരോഗമിക്കുകയാണെന്ന് കാണിക്കുന്ന തത്‌സ്ഥിതി റിപ്പോർട്ട് സിബിഐ നേരത്തെ കോടതിയില്‍ സമർപ്പിച്ചിരുന്നു. പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിൽ സിബിഐയെ നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കൊൽക്കത്തയിലെ റസിഡൻ്റ് ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

Also Read: കൊല്‍ക്കത്ത ബലാത്സംഗക്കൊല: ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിപിഎം യുവനേതാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.