ETV Bharat / bharat

'ഉദ്വേഗഭരിതം, അപ്രതീക്ഷിതം': ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ജയപരാജങ്ങള്‍ - Key wins and notable losses in 2024 LS Results - KEY WINS AND NOTABLE LOSSES IN 2024 LS RESULTS

പ്രവചനങ്ങളൊക്കെയും അപ്രസക്തമാക്കികൊണ്ട് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഉദ്വേദഭരിത ഫലമാണ് തന്നത്. തെരഞ്ഞെടുപ്പിലെ ചില നിര്‍ണായക വിജയങ്ങളും അപ്രതീക്ഷിത തോല്‍വികളും പരിശോധിക്കാം.

2024 LOK SABHA RESULTS  IMPORTANT WINS AND NOTABLE LOSS  ലോക്‌സഭയിലെ ചില പ്രധാന വിജയങ്ങള്‍ തോല്‍വികള്‍  2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം
Representative Images (ANI)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 9:40 AM IST

Updated : Jun 5, 2024, 3:04 PM IST

ന്യൂഡൽഹി: അപ്രതീക്ഷിത ട്വിസ്‌റ്റുകളും അട്ടിമറി വിജയപരാജയങ്ങളുമായി ഉദ്വേഗഭരിത കാഴ്‌ചകള്‍ ജനാധിപത്യത്തിന് സമ്മാനിച്ച തെരഞ്ഞെടുപ്പായിരുന്നു 2024 ലോക്‌സഭ തെരഞ്ഞെടുപ്പ്. വന്‍ വിജയം പ്രതീക്ഷിച്ച് 240 സീറ്റുകള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന ബിജെപിയും 99 സീറ്റ് നേടിയ കോണ്‍ഗ്രസും ഈ അട്ടിമറിക്കുദാഹരണങ്ങളാണ്.

വാരണാസിയില്‍ കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയെ 1,52,513 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നരേന്ദ്ര മോദി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മോദി നേടിയ ഭൂരിപക്ഷത്തില്‍ 3 ലക്ഷത്തിലധികം വോട്ടിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. അതേസമയം, അമിത് ഷാ ഗാന്ധി നഗറിൽ കോൺഗ്രസിന്‍റെ സോനം രണാംഭായ് പട്ടേലിനെതിരെ 7,44,716 വോട്ടുകൾക്കാണ് വിജയിച്ചത്. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി രവിദാസ് മെഹ്‌റോത്രയെ 1,35,159 വോട്ടുകൾക്ക് മറികടന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടർച്ചയായ മൂന്നാം തവണയും ലഖ്‌നൗ സീറ്റ് ഉറപ്പിച്ചു.

മധ്യപ്രദേശിലെ ഇൻഡോര്‍ എംപി ശങ്കർ ലാൽവാനി 12,26,751 വോട്ടിന്‍റെ ഏറ്റവും ഉയർന്ന മാർജിനോടെയാണ് വിജയം നേടിയത്. ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിച്ചത്. രണ്ട് ലക്ഷം വോട്ടുകൾ നേടി നോട്ടയും ഇവിടെ റെക്കോർഡിട്ടു.

കങ്കണ റണാവത്തും മാണ്ഡിയിലൂടെ രാഷ്‌ട്രീയ അരങ്ങേറ്റം കുറിച്ചു. കോൺഗ്രസിന്‍റെ വിക്രമാദിത്യ സിങ്ങിനെതിരെ 74,755 വോട്ടുകൾക്ക് വിജയിച്ചു. വിദിഷ ലോക്‌സഭ സീറ്റിൽ മത്സരിച്ച ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ കോൺഗ്രസിന്‍റെ പ്രതാപനു ശർമക്കെതിരെ 8,21,408 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

റായ്ബറേലിയിൽ ബിജെപിയുടെ ദിനേഷ് പ്രതാപിനെ 3,90,030 വോട്ടിന്‍റെ കൂറ്റന്‍ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി പരാജയപ്പെടുത്തിയത്. വയനാട്ടിലും മികച്ച ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്‍റെ വിജയം. സിപിഐയുടെ ആനി രാജയെക്കാൾ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വയനാട്ടിൽ ജയിച്ചു കയറിയത്.

കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയായ അമേഠിയും കെഎല്‍ ശര്‍മയിലൂടെ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. അതേസമയം സ്‌മൃതി ഇറാനി, ആർകെ സിങ്, അർജുൻ മുണ്ട, രാജീവ് ചന്ദ്രശേഖർ എന്നീ നാല് കേന്ദ്ര മന്ത്രിമാരുടെ തോല്‍വി പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയെ 1,67,196 വോട്ടുകൾക്കാണ് ശര്‍മ പരാജയപ്പെടുത്തിയത്. 2019-ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്‌മൃതി ഇറാനി അമേഠിയില്‍ നിന്ന് പാര്‍ലമെന്‍റിലെത്തിയത്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ 16,077 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശശി തരൂര്‍ നാലാം തവണയും സീറ്റുറപ്പിച്ചത്.

കേന്ദ്രമന്ത്രി ആർകെ സിങ്ങിനെതിരെ സിപിഐഎംഎല്ലിലെ സുദാമ പ്രസാദ് 59,808 വോട്ടിന് വിജയിച്ചതാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മറ്റൊരു നിര്‍ണായക ഏട്. ബിഹാറിലെ അരാ ലോക്‌സഭ സീറ്റിലായിരുന്നു വിജയം. കേന്ദ്ര ട്രൈബൽ അഫയേഴ്‌സ് ആൻഡ് അഗ്രികൾച്ചർ മന്ത്രി അർജുൻ മുണ്ടയും ഖുന്തി ലോക്‌സഭ സീറ്റിൽ കോൺഗ്രസിന്‍റെ കാളീചരൺ മുണ്ടയോട് 1,49,675 വോട്ടിന് പരാജയപ്പെട്ടു.

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിൽ ബിജെപിയുടെ മാധവി ലതയെ 3,38,087 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി രണ്ടാം തവണയും വിജയിച്ചത്.

മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ശിവസേനയുടെ യുബിടി സ്ഥാനാർഥി അമോൽ ഗജാനൻ കീർത്തികറിനെ 48 വോട്ടുകൾക്കാണ് ശിവസേനയുടെ രവീന്ദ്ര ദത്താറാം വൈകർ പരാജയപ്പെടുത്തിയത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ വിജയ മാർജിനാണിത്.

Also Read : യുപിയിൽ ഇന്ത്യാസഖ്യം മുന്നേറിയതെവിടെ, എങ്ങനെ? സമഗ്ര ഫലം ഒറ്റ ക്ലിക്കിൽ - Uttar Pradesh WINNERS LIST

Last Updated : Jun 5, 2024, 3:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.