സഹരാൻപൂർ: സിനിമാ കഥയെ വെല്ലുന്ന രംഗങ്ങളാണ് ഉത്തർപ്രദേശിലെ ഗഗൽഹേരിയില്‍ ഒരു വിവാഹ വീട്ടില്‍ നടന്നത്. കേരളത്തില്‍ ആശാരിയായി ജോലി ചെയ്‌തിരുന്ന ദിൽബഹറിന്‍റെ കല്ല്യാണമാണ് നടകീയ സംഭവങ്ങള്‍ക്ക് വേദിയായത്. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ മലയാളിയായ ഒരു യുവതി എത്തിയതോടെയാണ് രംഗം മാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എറണാകുളം ജില്ലക്കാരിയായ യുവതി, കഴിഞ്ഞ് 7 വര്‍ഷമായി ദിൽബഹറുമായി പ്രണയത്തിലാണ് എന്ന് അവകാശപ്പെട്ടു. നിരവധി ഫോട്ടോകളും പെണ്‍കുട്ടി തെളിവായി കാണിച്ചു. ദിൽബഹർ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകിയിരുന്നു എന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതി അറിയാതെയാണ് ഇയാള്‍ സഹരൻപൂരിലെത്തി മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയത്. രംഗം വഷളായതോടെ വധുവിന്‍റെ പിതാവ് പൊലീസിനെ വിളിച്ചു. ദില്‍ബഹറിനെയും പിതാവ് സുൽഫാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ദില്‍ബഹറിനെ തന്നെ വിവാഹം കഴിക്കണമെന്ന വാശിയിലായിരുന്നു യുവതി. ദില്‍ബഹറിനെ വിട്ടുകിട്ടാതെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പോകില്ലെന്നും യുവതി പറഞ്ഞു. ദിൽബഹറിനെതിരെ നവംബർ 30 -ന് കേരള പൊലീസിൽ പരാതി നൽകിയിരുന്നു എന്നും യുവതി വ്യക്തമാക്കി.
വരനും പിതാവും നിലവില്‍ കസ്റ്റഡിയിലാണെന്നും ഔപചാരികമായി പരാതി ലഭിച്ചാലുടൻ നടപടി എടുക്കുമെന്നും സിറ്റി പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് അറിയിച്ചു. വധുവിന്‍റെയും വരന്‍റെയും കുടുംബങ്ങൾക്കിടയിൽ മധ്യസ്ഥത ചര്‍ച്ചകളും നടക്കുന്നുണ്ട്.
Also Read: യുപിയില്‍ 185 വർഷം പഴക്കമുള്ള മസ്‌ജിദിന്‍റെ ഭാഗം പൊളിച്ചുനീക്കി