ഡൽഹി: മുൻ കർണാടക മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് (Karnataka Ex Chief Minister Jagadish Shettar Officially Rejoins Bjp).
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ, സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജഗദീഷ് ഷെട്ടറിന്‍റെ രണ്ടാം ബിജെപി പ്രവേശനം (Jagdish Shettar, former Karnataka chief minister, who had quit BJP to join the Congress last year)
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തോടെയാണ് താൻ വീണ്ടും ബിജെപിയിലേക്ക് വരുന്നതെന്നായിരുന്നു ജഗദീഷ് ഷെട്ടാറിന്‍റെ പ്രതികരണം.
ജഗദീഷ് ഷെട്ടറിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ മുതിർന്ന ബിജെപി നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ സംസ്ഥാനത്തെ ബിജെപിയിലെ നേതൃത്വ പ്രതിസന്ധിയുടെ സൂചനയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഷെട്ടറിന്‍റെ ബിജെപി പ്രവേശനം.