ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ നടിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്തിന്‍റെ പോണ്‍ സ്‌റ്റാര്‍ പരാമര്‍ശം വീണ്ടും തലപ്പൊക്കുന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്. നടി ഊര്‍മിള മദോക്‌റിനെതിരെ കങ്കണ നടത്തിയ പരാമര്‍ശമാണ് വീണ്ടും വെല്ലുവിളിയാകുന്നത്. നേരത്തെ ഒടു ടെലിവിഷന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഊര്‍മിളക്കെതിരെ കങ്കണ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
കങ്കണയുടെ പരാമര്‍ശം: 'ഊര്‍മിള അവരൊരു സോഫ്‌റ്റ് പോണ്‍ താരമാണ്. ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണ്. അവര്‍ അവരുടെ അഭിനയത്തിന്‍റെ പേരരിലല്ല അറിയപ്പെടുന്നത്. മറിച്ച് അവര്‍ അറിയപ്പെടുന്നത് സോഫ്‌റ്റ് പോണിലൂടെ അല്ലേ' എന്നുമായിരുന്നു കങ്കണ റണാവത്തിന്‍റെ ചോദ്യം.
മാണ്ഡി ലോക്‌സഭ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേതിന്‍റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ ലൈംഗിക അധിക്ഷേപങ്ങളുള്ള, ആക്ഷേപകരവുമായ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് കങ്കണയുടെ വിവാദത്തിന് വീണ്ടും തിരികൊളുത്തിയത്. കങ്കണയുടെ അല്‍പ വസ്‌ത്രം ധരിച്ച ചിത്രം ഉള്‍പ്പെടുത്തിയാണ് പോസ്‌റ്റിട്ടത്. ചിത്രത്തെ കുറിച്ചുള്ള കുറ്റപ്പെടുത്തലും അടിക്കുറിപ്പായി നല്‍കിയിരുന്നു.
എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രവും അടിക്കുറിപ്പും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ സുപ്രിയ പോസ്‌റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി കങ്കണ റണാവത്ത് രംഗത്തെത്തി. പോസ്‌റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ച് കൊണ്ടായിരുന്നു താരത്തിന്‍റെ മറുപടി.
'കഴിഞ്ഞ 20 വര്‍ഷമായി താന്‍ കലാകാരിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. സ്‌ത്രീകളുടെ പലതരത്തിലുള്ള കഥാപാത്രങ്ങളായി താന്‍ അഭിനയിച്ചിട്ടുണ്ട്. ക്വീനിലെ നിഷ്‌കളങ്കയായ പെണ്‍കുട്ടി മുതല്‍ ധഡകിലെ വശീകരിക്കുന്ന ചാരവൃത്തി നടത്തുന്ന സ്‌ത്രീ വരെയും,മണികർണികയിലെ ആരാധന കഥാപാത്രം മുതൽ ചന്ദ്ര മുഖിയിലെ നെഗറ്റീവ് കഥാപാത്രം വരെയും, ജ്ജോയിലെ വേശ്യ മുതൽ തലൈവിയിലെ വിപ്ലവാത്മക നേതാവ് വരെയുള്ള കഥാപാത്രങ്ങളായി താന്‍ വേഷമിട്ടിട്ടുണ്ട്. സമൂഹത്തിലെ പെണ്‍മക്കളെ മുന്‍വിധികളുടെ ചങ്ങലകളില്‍ നിന്നും മോചിപ്പിക്കണം. ശരീര ഭാഗങ്ങളെ കുറിച്ചുള്ള ജിജ്ഞാസയ്‌ക്ക് അതീതമായി അവര്‍ ഉയരണം. അതിനെല്ലാം ഉപരിയായി ജീവിതവും സാഹചര്യങ്ങളും വെല്ലുവിളിയായിട്ടുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം വാക്കുകളിലൂടെ അപമാനിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഓരോ സ്‌ത്രീയും അവളുടെ അന്തസ് അര്‍ഹിക്കുന്നുണ്ടെന്നും' സുപ്രിയയുടെ പോസ്‌റ്റിന് മറുപടിയായി കങ്കണ റണാവത്ത് പറഞ്ഞു.
കങ്കണ സുപ്രിയ തര്‍ക്കങ്ങളില്‍ വലഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വനിത കമ്മിഷനും രംഗത്തെത്തി. വിഷയത്തില്‍ കങ്കണക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഡബ്ല്യൂ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. കിസാൻ കോൺഗ്രസ് സംസ്ഥാന ജോയിന്‍റ് കോ-ഓർഡിനേറ്റർ എച്ച്എസ് അഹിറും കങ്കണ റണാവത്തിനോട് അനാദരവുള്ള പരാമര്‍ശം നടത്തിയതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.