ETV Bharat / bharat

'കര്‍ഷക സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നു'; അവഹേളിച്ച് കങ്കണ റണാവത്, വ്യാപക പ്രതിഷേധം - Kangana dishonour Farmer Protest

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിയ സമരത്തിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് ബിജെപി എംപി കങ്കണ റണാവത്.

KANGANA RANAUT FARMERS PROTEST  KANGANA CONTROVERSY FARMER PROTEST  കര്‍ഷക സമരം കങ്കണ റണാവത്  കങ്കണ റണാവത് വിവാദ പരാമര്‍ശം കര്‍ഷക
Kangana Ranaut (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 6:54 PM IST

ഷിംല : കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിയ സമരത്തെ അവഹേളിച്ച് ബിജെപി എംപി കങ്കണ റണാവത്. കടുത്ത വിവാദ പരാമര്‍ശങ്ങളാണ് കങ്കണ നടത്തിയത്. കര്‍ഷക സമരത്തിനിടയില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതായി കങ്കണ ആരോപിച്ചു.

കർഷകര്‍ക്ക് പിന്നിൽ വിദേശ ശക്തികളാണെന്നും ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിച്ചേനേ എന്നും കങ്കണ റണാവത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തിന്‍റെ വീഡിയോ കങ്കണ തന്നെയാണ് തന്‍റെ എക്‌സ് ഹാൻഡിലില്‍ പങ്കുവെച്ചത്. ' നമ്മുടെ നേതൃത്വം അത്ര ശക്തമായിരുന്നില്ല എങ്കിൽ ബംഗ്ലാദേശിൽ സംഭവിച്ചത് ഇവിടെയും (ഇന്ത്യയിലും) സംഭവിക്കാൻ അധികനാൾ വേണ്ടി വരില്ലായിരുന്നു.

ഇവിടെ നടന്ന കർഷക പ്രതിഷേധത്തില്‍ മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്നതിനും ബലാത്സംഗം നടക്കുന്നതും നാം കണ്ടു. കർഷകരുടെ താത്പര്യങ്ങൾക്കനുസൃതമായി ബിൽ പിൻവലിച്ചപ്പോൾ രാജ്യം മുഴുവൻ ഞെട്ടി. എന്നാല്‍ ആ കർഷകർ ഇപ്പോഴും അവിടെ തന്നെ ഇരിക്കുകയാണ്. ബിൽ പിൻവലിച്ച കാര്യം അവർക്കറിയില്ല.

ബംഗ്ലാദേശിൽ നടന്നതുപോലെയുള്ള ദീർഘകാല ആസൂത്രണമായിരുന്നു ഇത്. ഇത്തരം ഗൂഢാലോചനക്ക് പിന്നിൽ ചൈനയും അമേരിക്കയും പോലുള്ള വിദേശ ശക്തികളാണ് പ്രവർത്തിക്കുന്നത്.'- കങ്കണ റണാവത് പറഞ്ഞു.

കങ്കണയുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പഞ്ചാബിലെ പ്രതിപക്ഷ നേതാക്കൾ റണാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു.

അറസ്റ്റ് ചെയ്‌ത് ജയിലിലടക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് : ബിജെപി എംപി കങ്കണയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാജ് കുമാർ വെർക്ക പറഞ്ഞു. കങ്കണയുടെ പ്രസ്‌താവനയെ അപലപിച്ച വെര്‍ക്ക, വിഷയത്തിൽ അന്വേഷണം നടത്തി കങ്കണയെ ദിബ്രുഗഢ് ജയിലിലേക്ക് അയക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ടാണ് കങ്കണ നിയന്ത്രണമില്ലാതെ സംസാരിക്കുന്നതെന്നും ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണെന്നും വെർക്ക കുറ്റപ്പെടുത്തി.

രോഷാകുലരായി എഎപി : വിവാദ പ്രസ്‌താവനയില്‍ കങ്കണ റണാവത്തിനെ പഞ്ചാബിലെ ആം ആദ്‌മി പാർട്ടി (എഎപി) വക്താവ് നീൽ ഗാർഗ് രൂക്ഷമായി വിമർശിച്ചു. പഞ്ചാബിന്‍റെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രസ്‌താവനകളാണ് ബിജെപി എംപി നിരന്തരം നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കങ്കണ റണാവത്ത് പലപ്പോഴും പഞ്ചാബിലെ കർഷകരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകൾ നടത്താറുണ്ടെന്നും പഞ്ചാബികളെ തീവ്രവാദികൾ എന്നും വിളിക്കാറുണ്ടെന്നും ഗാർഗ് പറഞ്ഞു. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ അവർക്ക് ഉണ്ടെന്നും പാർട്ടി ബോധപൂർവം ഇത്തരം പ്രസ്‌താവനകൾ നടത്താൻ അവരോട് ആവശ്യപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിസാൻ ആന്ദോളന്‍റെ കാലം മുതൽ ബിജെപി പഞ്ചാബിനെ ലക്ഷ്യമിടുന്നുണ്ടെന്ന് ഗാർഗ് ചൂണ്ടിക്കാട്ടി. മോദി സർക്കാരിനെതിരെ ആരൊക്കെ ശബ്‌ദം ഉയർത്തിയാലും കേന്ദ്ര സർക്കാർ അവരെ അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കങ്കണയുടെ വിവാദ പ്രസ്‌താവനകളെ നിയന്ത്രിക്കണമെന്ന് എഎപി നേതാവ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വിമര്‍ശിച്ച എസ്എഡി : കങ്കണ റണാവത്ത് മറ്റ് മതങ്ങൾക്കെതിരെയാണ് സംസാരിക്കുന്നതെന്ന് മുൻ എംപിയും ശിരോമണി അകാലിദൾ പ്രസിഡന്‍റുമായ സുഖ്ബീർ ബാദൽ പറഞ്ഞു. 'സെക്ഷൻ 295 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അവരെ ജയിലിലേക്ക് അയക്കുകയും വേണം. പക്ഷേ, സർക്കാർ അവൾക്കൊപ്പമാണ്.'- സുഖ്ബീർ ബാദൽ പറഞ്ഞു

കങ്കണയുടെ സിനിമക്കെതിരെ പ്രതിഷേധം ശക്തം : അതേസമയം, കങ്കണ റണാവത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ എമർജൻസി നിരോധിക്കണം എന്ന ആവശ്യം ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ശക്തമാക്കി. സിനിമയില്‍ സിഖുകാരെ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സിനിമ സിഖ് വിരുദ്ധമാണെന്നും കമ്മിറ്റി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രം നിരോധിക്കണമെന്നാണ് പർബന്ധക് കമ്മിറ്റിയുടെ ആവശ്യം.

Also Read : 'മോദിയാണ് ഞങ്ങളുടെ പ്രതീക്ഷ'; ഹിമാചലിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച് കങ്കണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.