ETV Bharat / bharat

ബിജെപിയുടെ വിദ്വേഷ വീഡിയോ; നദ്ദക്കും അമിത് മളവ്യക്കും സമന്‍സ് അയച്ച് ബെംഗളൂരു പൊലീസ് - JP Nadda and Amit Malviya summoned

ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രചരിച്ച വിദ്വേഷ വീഡിയോയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും ഐടി സെൽ മേധാവി അമിത് മളവ്യക്കും ബെംഗളൂരു പൊലീസ് സമന്‍സ് അയച്ചു

JP NADDA AMIT MALVIYA SUMMONS  BJP HATRED VIDEO  ബിജെപി വിദ്വേഷ വീഡിയോ  ജെപി നദ്ദ അമിത് മളവ്യ
J P Nadda, Amit Malviya (Source : Etv Bharat Network)
author img

By PTI

Published : May 8, 2024, 7:09 PM IST

ബെംഗളൂരു : ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രചരിച്ച വിദ്വേഷ വീഡിയോയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും ഐടി സെൽ മേധാവി അമിത് മളവ്യക്കും സമന്‍സ് അയച്ച് ബെംഗളൂരു പൊലീസ്. ഇരുവരോടും ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ അന്വേഷണത്തിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.

വിദ്വേഷ വീഡിയോയില്‍ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി), തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും നൽകിയ പരാതിയില്‍ നദ്ദ, മാളവ്യ, ബിജെപി കർണാടക യൂണിറ്റ് മേധാവി ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് നടപടി.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 505 (2) (വർഗീയ വിദ്വേഷം സൃഷ്‌ടിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പ്രസ്‌താവനകൾ) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മെയ് നാലിന് ആണ് ബിജെപിയുടെ കർണാടക ഘടകത്തിന്‍റെ അക്കൗണ്ടില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആനിമേറ്റഡ് കഥാപാത്രങ്ങളാണ് വീഡിയോയിൽ ഉള്ളത്. ക്ലിപ്പിൽ, എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ ഒരു പക്ഷി കൂട്ടിലെ മുട്ടകളായി ചിത്രീകരിച്ചിട്ടുണ്ട്. താരതമ്യേന വലിയ മുട്ട ആയി മുസ്ലീങ്ങളെയും ചിത്രീകരിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി മുസ്ലീങ്ങള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന തരത്തിലാണ് വീഡിയോ. ബിജെപിയുടെ പ്രവൃത്തി മത വിഭാഗങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കുകയും ശത്രുത വളർത്തുകയും ചെയ്യുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഒരു പ്രത്യേക സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് എസ്‌സി/എസ്‌ടി വിഭാഗത്തിലെ അംഗങ്ങളോട് പറയുന്നതാണ് വീഡിയോ എന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസിന്‍റെ പരാതിയില്‍ പറയുന്നു.

Also Read : ഔദ്യോഗിക പേജില്‍ 'വര്‍ഗീയ ആനിമേറ്റഡ് വീഡിയോ'; ബിജെപി നേതാക്കൾക്കെതിരെ പരാതി നല്‍കി കോൺഗ്രസ്‌ - Complaint Against BJP Leaders

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.