ETV Bharat / bharat

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു, ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിന് നിരോധനം; ജെകെഎല്‍എഫിന്‍റെ വിലക്ക് നീട്ടി ആഭ്യന്തര മന്ത്രാലയം - JKLF Ban

ജമ്മു കശ്‌മീരില്‍ ഭീകരവാദത്തേയും വിഘടനവാദത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തിയ വിവിധ സംഘടനകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി.

Jammu and Kashmir Liberation Front  JK Peoples Freedom League  Yasin Malik Faction JKLF  Amit Shah
JKLF Ban
author img

By ETV Bharat Kerala Team

Published : Mar 16, 2024, 2:24 PM IST

ശ്രീനഗര്‍ : ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനും (Jammu and Kashmir Peoples Freedom League) ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് ലീഗിലെ നാല് വിഭാഗങ്ങള്‍ക്കും നിരോധനം. ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. പീപ്പിള്‍സ് ഫ്രീഡം ലീഗിനും പീപ്പിള്‍സ് ലീഗിലെ നാല് വിഭാഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പുറമെ ജയിലില്‍ കഴിയുന്ന തീവ്രവാദി നേതാവ് യാസിൻ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്‌മീര്‍ ലിബറേഷൻ ഫ്രണ്ടിന്‍റെ (Jammu and Kashmir Liberation Front) വിലക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ അറിയിച്ചു.

ജെകെപിഎൽ (മുഖ്‌താർ അഹമ്മദ് വാസ), ജെകെപിഎൽ (ബഷീർ അഹമ്മദ് തോട്ട), ജെകെപിഎൽ (ഗുലാം മുഹമ്മദ് ഖാൻ), യാക്കൂബ് ഷെയ്ഖ് നയിക്കുന്ന ജെകെപിഎൽ (അസീസ് ഷെയ്ഖ്) എന്നീ വിഭാഗങ്ങള്‍ക്കാണ് നിരോധനം. സംഘടനകള്‍ എല്ലാം തന്നെ ജമ്മു കശ്‌മീരില്‍ ഭീകരവാദത്തേയും വിഘടനവാദത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇടപെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിലക്കിനൊപ്പം നാല് സംഘടനകളെയും നിയമ വിരുദ്ധ സംഘടനകളായും പ്രഖ്യാപിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഈ വിവരം പുറത്തുവിട്ടത്. ഭീകരവിരുദ്ധ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് മോദി സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കും പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും ആരെങ്കിലും വെല്ലുവിളി ഉയര്‍ത്താൻ ശ്രമം നടത്തിയാല്‍ നിയമപരമായി കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.