ETV Bharat / bharat

ബിജെപിയുടെ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നിര്‍ദേശത്തിന് പിന്തുണ; നിലപാട് വ്യക്തമാക്കി ജെഡിയു - One Nation One Election Plan - ONE NATION ONE ELECTION PLAN

ബിജെപിയുടെ നയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മൊത്തം വികസനത്തിന് ഇത് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിര നയങ്ങള്‍ക്കും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പരിഷ്ക്കാരങ്ങള്‍ക്കും ഇത് കേന്ദ്രത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

JDU  BJP  Simultaneous Polls  Chief Minister Nitish Kumar
Bihar Chief Minister Nitish Kumar (ANI)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 10:36 AM IST

പട്‌ന : ബിജെപിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യ കക്ഷിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍റെ ജനതാദള്‍ (യുണൈറ്റഡ്) രംഗത്ത്. പദ്ധതിയെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ വ്യക്തമാക്കി. പദ്ധതി രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഡിയു കൂടി ഉള്‍പ്പെട്ട എന്‍ഡിഎയുടെ ഒരു രാഷ്‌ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും രഞ്ജന്‍ വ്യക്തമാക്കി. നിരന്തരം തെരഞ്ഞെടുപ്പകള്‍ നടത്തേണ്ടി വരുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം രാജ്യത്തിന്‍റെ വികസനത്തെ ആത്യന്തികമായി ബാധിക്കുന്നുവെന്നും ധാരാളം പൊതു പണം ചെലവാക്കേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമ്പോള്‍ പണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനാകുന്നു. ഇത് കേന്ദ്രത്തെ സുസ്ഥിര നയങ്ങളില്‍ ശ്രദ്ധിക്കാനും പരിഷ്ക്കാരങ്ങള്‍ക്കും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജെഡിയു എപ്പോഴും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് അനുകൂലമായിരുന്നെന്ന വസ്‌തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ പദ്ധതിയ്ക്ക് ജെഡിയു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ത്രിതല പഞ്ചായത്തു ഭരണകൂടങ്ങളുടെ തെരഞ്ഞെടുപ്പ് ഇത്തരത്തില്‍ നടത്തുന്നതിനെ തള്ളുകയും ചെയ്‌തിരുന്നു.

ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജെഡിയു ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങ് ദേശീയ ജനറല്‍ സെക്രട്ടറി സജ്ഞയ് ഝാ എന്നിവരടങ്ങിയ സംഘം രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തുകയും ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

ഒറ്റതെരഞ്ഞെടുപ്പിലൂടെ കൂടുതല്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ജെഡിയു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്‍റെ പുരോഗതിയെ തടയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് പദ്ധതി ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു. പദ്ധതി നടപ്പാക്കാന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതികളില്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.

നിലവിലുള്ള ഭരണഘടന പ്രകാരം ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് സംവിധാനം രാജ്യത്ത് നടപ്പാക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു. കുറഞ്ഞത് അഞ്ച് ഭരണഘടന ഭേദഗതികളെങ്കിലും ഇതിന് വേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മൂന്നാം മോദി സര്‍ക്കാരിന്‍റെ നടപ്പ് കാലയളവില്‍ പ്രഖ്യാപിച്ചേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.