ETV Bharat / bharat

'ആൻഡമാന്‍റെ ഭാഗമായ കൊക്കോ ദ്വീപുകളെ മ്യാൻമറിന് സമ്മാനിച്ചത് നെഹ്‌റു'- ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി - Bishnu Pada Ray against congress

author img

By ETV Bharat Kerala Team

Published : Apr 15, 2024, 11:14 AM IST

വടക്കൻ ആൻഡമാനിൻ്റെ ഒരു ഭാഗമായ കൊക്കോ ദ്വീപുകൾ മ്യാൻമറിന് സമ്മാനിച്ചതിന് കോൺഗ്രസിനെയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെയും ബിജെപിയുടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സ്ഥാനാർഥി ബിഷ്‌ണു പാദ റേ വിമർശിച്ചു.

BJP CANDIDATE BISHNU PADA RAY  ANDAMAN AND NICOBAR ISLANDS  JAWAHARLAL NEHRU  COCO ISLANDS
കോൺഗ്രസ് എല്ലായ്‌പ്പോഴും 'ഇന്ത്യ വിരുദ്ധ' വികാരം പുലർത്തുന്നുവെന്ന് ബിഷ്‌ണു പാദ റേ

പോർട്ട് ബ്ലെയർ (ആൻഡമാൻ നിക്കോബാർ): കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ആൻഡമാൻ നിക്കോബാറിലെ ബിജെപി സ്ഥാനാർഥി ബിഷ്‌ണു പാദ റേ. കോൺഗ്രസ് എന്ന മഹത്തായ പാർട്ടി എല്ലായ്‌പ്പോഴും 'ഇന്ത്യ വിരുദ്ധ' വികാരം പുലർത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വടക്കൻ ആൻഡമാൻ ദ്വീപുകളുടെ ഭാഗമായിരുന്ന കൊക്കോ ദ്വീപുകൾ മ്യാൻമറിന് സമ്മാനിച്ചത് രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്ന് ഞായറാഴ്‌ച (ഏപ്രിൽ 14) മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.

കോൺഗ്രസ് എക്കാലവും ഇന്ത്യാ വിരുദ്ധ വികാരം പുലർത്തിയിട്ടുണ്ട്. വടക്കൻ ആൻഡമാൻ ദ്വീപുകളുടെ ഭാഗമായിരുന്ന കൊക്കോ ദ്വീപുകൾ നിലവിൽ ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മ്യാൻമറിന് ജവഹർലാൽ നെഹ്‌റു സമ്മാനിച്ചു. 70 വർഷമായി ദ്വീപുകളെക്കുറിച്ച് അവർ ആശങ്കപ്പെട്ടില്ല.

ഇന്ന് അധികാരത്തിൽ, ഇന്ദിരാ പോയിന്‍റ് എന്നറിയപ്പെടുന്ന കാംബെൽ ബേയിൽ ചൈനയെ നേരിടാൻ കേന്ദ്ര സർക്കാർ ഒരു കപ്പൽശാലയും രണ്ട് പ്രതിരോധ വിമാനത്താവളങ്ങളും നിർമ്മിക്കുന്നു എന്നും ബിഷ്‌ണു പാദ റേ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ വിദേശ സുരക്ഷ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ പ്രതിരോധം ശക്തിപ്പെടുത്താൻ അനുവദിക്കുന്ന ഫണ്ട് കോൺഗ്രസിന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കോൺഗ്രസ് നേതാവും ഒരിക്കൽ പോലും ഈ ദ്വീപസമൂഹം സന്ദർശിക്കാൻ വേണ്ടി അവരുടെ സമയം ഉപയോഗിച്ചിട്ടില്ല, പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിജി ഇവിടെ പതിവ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് - മുക്ത ആൻഡമാൻ നിങ്ങൾ ഉടൻ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ബിഷ്‌ണു പാദ റേ സൂചിപ്പിച്ചു. ഇത്തവണ അവരുടെ സ്ഥാനാർഥികളുടെ നിക്ഷേപം ഇവിടെ നഷ്‌ടപ്പെടും. ഇപ്പോഴുള്ള സിറ്റിങ് എം പി കുൽദീപ് റായ് ശർമ്മ ദ്വീപുകളുടെ വികസനത്തിനായി ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള നിലവിലെ എംപിയാണ് കോൺഗ്രസിന്‍റെ കുൽദീപ് റായ് ശർമ്മ. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിശാൽ ജോളിയെ പരാജയപ്പെടുത്തിയാണ് കുൽദീപ് റായ് ശർമ്മ വിജയിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19 ന് ആദ്യഘട്ടത്തിൽ നടക്കും.

ALSO READ : കാശ്‌മീരി കുടിയേറ്റക്കാർക്ക് വോട്ട് ചെയ്യാൻ ഇനി 'എം ഫോം' വേണ്ട; ചട്ടത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.