ETV Bharat / bharat

റിയാസി ഭീകരാക്രമണത്തില്‍ ആദ്യ അറസ്‌റ്റ് : പിടിയിലായത് ഭീകരർക്ക് അഭയവും ഭക്ഷണവും നൽകിയയാള്‍ - Jammu Kashmir Terrorist attack - JAMMU KASHMIR TERRORIST ATTACK

രജൗരിയിലെ ബന്ദ്രാഹി സ്വദേശി ഹകം ദിനാണ് അറസ്‌റ്റിലായത്. മൂന്ന് തീവ്രവാദികളും മൂന്ന് തവണ ഹകം ദിനിൻ്റെ വീട്ടിൽ താമസിച്ചിരുന്നു

POLICE ARREST KEY TERROR ASSOCIATE  PILGRIM BUS ATTACK  ജമ്മു കശ്‌മീർ ഭീകരാക്രമണം  ജമ്മു കശ്‌മീർ
POLICE ARREST KEY TERROR ASSOCIATE IN PILGRIM BUS ATTACK (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 2:16 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിൽ ജൂൺ 9 ന് തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. അക്രമികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്‌തയാളെയാണ് പിടികൂടിയത്. രജൗരിയിലെ ബന്ദ്രാഹിയിൽ താമസിക്കുന്ന മഖൻ ദിനിന്‍റെ മകൻ ഹകം ദിനാണ് അറസ്‌റ്റിലായത്. വനമേഖലയിലൂടെ ആക്രമണം നടന്ന സ്ഥലത്തേക്കും തിരിച്ചും ഭീകരരെ ഹകം ദിൻ നയിച്ചതായി റിയാസി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) മോഹിത ശർമ അറിയിച്ചു.

'ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ ഭീകരർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായേക്കാമെന്നതിന്‍റെ എന്തെങ്കിലും സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. "പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങും ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരവും കാരണം പൊതു അലേർട്ട് ഉണ്ടായിരുന്നു, എന്നാൽ ഇത്തരത്തിൽ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല' - മോഹിത ശർമ്മ പറഞ്ഞു.

ഐപിസി സെക്ഷൻ 302, 307, ആയുധ നിയമത്തിലെ സെക്ഷൻ 727, യുഎപിഎ സെക്ഷൻ 16, 18, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് മുമ്പ് ബന്ദ്രാഹിയിലെ ഹകം ദിനിന്‍റെ വീട്ടിൽ ഭീകരർ താമസിച്ചിരുന്നുവെന്നും അവർക്ക് ഹകം ഭക്ഷണവും അഭയവും നൽകിയിരുന്നതായും എസ്എസ്‌പി മോഹിത ശർമ വെളിപ്പെടുത്തി.

ഈ കേസുമായി ബന്ധപ്പെട്ട് വിവിധ വിവരങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 150 ഓളം പേരെ റിയാസി പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഹകം ദിനിൽ നിന്ന് ഭീകരർ നൽകിയെന്ന് കരുതപ്പെടുന്ന 6,000 രൂപ കണ്ടെടുത്തെങ്കിലും ആയുധങ്ങളോ വെടിക്കോപ്പുകളോ കണ്ടെത്താനായിട്ടില്ല.

കേസില്‍ അന്വേഷണം തുടരുകയാണെന്നും മോഹിത ശർമ്മ അറിയിച്ചു. മൂന്ന് തീവ്രവാദികളും മൂന്ന് തവണ ഹകം ദിനിൻ്റെ വീട്ടിൽ താമസിച്ചിരുന്നു. "ഈ പ്രദേശത്ത് ഒരു റോഡ് ഓപ്പണിങ് പാർട്ടിയെ വിന്യസിച്ചിരുന്നില്ല. തീർഥാടകർക്ക് നേരെയുള്ള ആക്രമണം നിർഭാഗ്യകരമായ സംഭവമാണ്" - എസ്എസ്‌പി മോഹിത ശർമ്മ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും, ആളുകൾ അവരുടെ തീർഥാടനം പഴയതുപോലെ തുടരാൻ നിർദ്ദേശിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.

ശിവ് ഖോറിയിൽ നിന്ന് കത്രയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ജൂൺ 9 ന് ഭീകരാക്രമണം ഉണ്ടായത്. ബസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് റോഡിൽ നിന്ന് തെന്നി ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയും ചെയ്‌ത സംഭവത്തില്‍ ഒമ്പത് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ALSO READ : റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എൻഐഎ ഏറ്റെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.