ETV Bharat / bharat

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ഗോവിന്ദ് മോഹൻ ചുമതലയേറ്റു; ആദ്യ വെല്ലുവിളിയായി കശ്‌മീര്‍ തെരഞ്ഞെടുപ്പ് - Home Secretary Govind Mohan - HOME SECRETARY GOVIND MOHAN

പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി മുതുര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗോവിന്ദ് മോഹൻ ഇന്ന് ചുമതലയേറ്റു.

JAMMU AND KASHMIR LOKSABHA ELECTION  HOME SECRETARY GOVIND MOHAN CHARGE  ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ  ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്
Home Secretary Govind Mohan (Right) (ANI)
author img

By ETV Bharat Kerala Team

Published : Aug 23, 2024, 10:51 PM IST

ന്യൂഡൽഹി : പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ഗോവിന്ദ് മോഹൻ ഇന്ന് (23-08-2024) ചുമതലയേറ്റു. കഴിഞ്ഞ ആഴ്‌ചയാണ് അജയ്‌ കുമാര്‍ ഭല്ലയ്ക്ക് പകരം ഗോവിന്ദ് മോഹനെ ആഭ്യന്തര സെക്രട്ടറിയാക്കി ഉത്തരവിറങ്ങിയത്. ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതായിരിക്കും ആഭ്യന്തര സെക്രട്ടറിക്ക് മുന്നിലെ അടിയന്തര വെല്ലുവിളി.

ഒരു ദശാബ്‌ദത്തിന് ശേഷമാണ് ജമ്മു കശ്‌മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഒക്‌ടോബർ 4-ന് പ്രഖ്യാപിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിൽ നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.

ചുമതലയേറ്റയുടനെ, രാജ്യത്തുടനീളമുള്ള ആഭ്യന്തര സുരക്ഷയുടെ വിവിധ വശങ്ങളെ കുറിച്ച് ഗോവിന്ദ് മോഹൻ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാജ്യത്തെ നിലവിലെ ക്രമസമാധാന നിലയും ജമ്മു കശ്‌മീരിന്‍റെ നിലവിലെ അവസ്ഥയും അദ്ദേഹം വിലയിരുത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ജമ്മു കശ്‌മീർ സ്ഥിതിഗതികൾ വിശദമായി വിലയിരുത്താന്‍ വിവിധ ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഗോവിന്ദ് മോഹൻ ഉടൻ യോഗം ചേരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നക്‌സൽ പ്രശ്‌നം കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പവും ആഭ്യന്തര സെക്രട്ടറി താമസിയാതെ യോഗം ചേരും.

58 കാരനായ ഗോവിന്ദ് മോഹൻ, സിക്കിം കേഡറിലെ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. അഞ്ച് വർഷത്തോളം ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച അജയ് കുമാർ ഭല്ലയുടെ പിൻഗാമിയായാണ് ഗോവിന്ദ് മോഹന്‍റെ നിയമനം.

ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബി ടെക് ബിരുദവും ഐഐഎം അഹമ്മദാബാദിൽ നിന്ന് പിജി ഡിപ്ലോമയും നേടിയ ഗോവിന്ദ് മോഹൻ കേന്ദ്ര സാംസ്‌കാരിക സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു.

Also Read : ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്: നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫാറൂഖ് അദ്ബുള്ള

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.