ന്യൂഡൽഹി: ജൂൺ നാലിന് എക്‌സിറ്റ് പോളുകളിലും ഫലങ്ങളിലും വലിയ വ്യത്യാസമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മികച്ച ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷമാണ് പ്രതികരണം. ഇത് ഒരു 'സൈക്കോളജിക്കല്‍ ഗെയിം' ആണെന്നും ഇന്ത്യ മുന്നണി തോൽക്കുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാനാണ് എക്‌സിറ്റ് പോളുകളെന്നും ജയറാം രമേശ്.
'ജൂൺ നാലിന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഗൂഢാലോചന നടത്തി എക്‌സിറ്റ് പോളുകൾ കൈകാര്യം ചെയ്‌തു. ജൂൺ നാലിലെ ഫലങ്ങളിലും എക്‌സിറ്റ് പോളുകളിലും വലിയ വ്യത്യാസമുണ്ടാകും. ഇന്ത്യ അലയൻസ് ശനിയാഴ്‌ച യോഗം ചേർന്നു. ഇന്ത്യ സഖ്യത്തിന് 295 ൽ താഴെ സീറ്റുകൾ നഷ്‌ടപ്പെടുക എന്നത് അസാധ്യമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ 114 പരാതികൾ നൽകിയിട്ടുണ്ടെന്നും അതിൽ 14 എണ്ണം പ്രധാനമന്ത്രിക്കെതിരെയാണെന്നും എന്നാൽ അതിൽ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച പുറത്തുവന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മുന്നൂറിനുമുകളിൽ സീറ്റുനേടി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർത്ഥ്യമായാൽ, ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഏക പ്രധാനമന്ത്രിയാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റാലികളിലൂടെയും റോഡ്‌ഷോകളിലൂടെയും ബിജെപിയുടെ തെരഞ്ഞെടുപ്പ് ശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകിയതോടെ 'മോദി 3.0' എക്‌സിറ്റ് പോൾ പ്രവചിച്ചു.
ALSO READ: അരുണാചലിൽ ഭരണത്തുടർച്ച; മൂന്നാം സർക്കാർ രൂപീകരിക്കാൻ ബിജെപി