ETV Bharat / bharat

'ജയ് പലസ്‌തീൻ' മുദ്രാവാക്യം: അസദുദ്ദീൻ ഒവൈസിയെ അയോഗ്യനാക്കണം, രാഷ്‌ട്രപതിക്ക് മുന്നില്‍ പരാതിപ്രളയം - JAI PALESTINE SLOGAN CONTROVERSY

author img

By ETV Bharat Kerala Team

Published : Jun 26, 2024, 4:47 PM IST

അസദുദ്ദീൻ ഉവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ രാഷ്ട്രപതിക്ക് മുന്നില്‍. ലോക്‌സഭയിൽ 'ജയ് പലസ്‌തീൻ' മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് അയോഗ്യനാക്കണമെന്ന് ആവശ്യം ഉയര്‍ന്നത്.

ASADUDDIN OWAISI  അസദുദ്ദീൻ ഒവൈസി  ജയ് പലസ്‌തീൻ വിവാദം  OWAISI SLOGAN ROW
അസദുദ്ദീൻ ഒവൈസി (ETV Bharat)

ന്യൂഡൽഹി: 'ജയ് പലസ്‌തീൻ' മുദ്രാവാക്യം വിവാദമായ സാഹചര്യത്തില്‍ അസദുദ്ദീൻ ഒവൈസിയെ പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കണമെന്ന ആവശ്യം ശക്തം. ലോക്‌സഭയിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം 'ജയ് പലസ്‌തീൻ' മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ എത്തിയത്. പതിനെട്ടാം ലോക്‌സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയായിരുന്നു സംഭവം.

ഇന്ത്യൻ പാർലമെൻ്റിൽ 'ജയ് പലസ്‌തീൻ' മുദ്രാവാക്യം ഉയർത്തിയതിലൂടെ ഒവൈസിക്ക് വിദേശ രാജ്യത്തോടുള്ള ആഴത്തിലുള്ള കൂറും വിധേയത്വവുമാണ് കണിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഡി) പ്രകാരം ഒരു വിദേശ രാജ്യത്തോട് വിധേയത്വം അല്ലെങ്കിൽ അനുസരണയുളള ആളെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അഭിഭാഷകൻ അലാഖ് അലോക് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

'അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ഭരണഘടനയെക്കുറിച്ച് എനിക്കും കുറച്ച് അറിയാം' എന്നാണ് വിവാദത്തെ കുറിച്ചുളള ഒവൈസിയുടെ പ്രതികരണം. സത്യപ്രതിജ്ഞ വേളയിൽ മറ്റ് എംപിമാർ നടത്തിയ 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന' തുടങ്ങിയ പ്രസ്‌താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദിനെ പ്രതിനിധീകരിച്ച് തുടർച്ചയായി അഞ്ചാം തവണയും ലോക്‌സഭയില്‍ എത്തിയ ഒവൈസി ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്‌തത് പലസ്‌തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണെന്ന വാദവും ഉയര്‍ന്നിരുന്നു.

Also Read: 18ാം ലോക്‌സഭ:'ജയ്‌ പലസ്‌തീന്‍' വിളിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ സത്യപ്രതിജ്ഞ, സഭയിലെത്തുന്നത് അഞ്ചാം തവണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.