ETV Bharat / bharat

'അനുയോജ്യമായ സമയത്തിനായി കാത്തിരിക്കും'; ഇന്ത്യാമുന്നണി യോഗത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി - Kunhalikutty on INDIA bloc meeting

ബിജെപിയ്‌ക്ക് ആശ്വാസകരമായ ഭൂരിപക്ഷമില്ല, ഉചിതമായ സമയത്തിനായി ഇന്ത്യാസഖ്യം കാത്തിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി.

ഇന്ത്യാമുന്നണി യോഗം  പികെ കുഞ്ഞാലിക്കുട്ടി  INDIA ALLIANCE MEETING DELHI  LOK SABHA ELECTION RESULTS 2024
P K Kunhalikutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 7:58 AM IST

Updated : Jun 6, 2024, 10:09 AM IST

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാമുന്നണി ഉചിതമായ സമയത്തിനായി കാത്തിരിക്കുമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്‌ച വൈകുന്നേരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന ഇന്ത്യാബ്ലോക്ക് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയ്‌ക്ക് ആശ്വാസകരമായ ഭൂരിപക്ഷമില്ലെന്നും ഉചിതമായ സമയത്തിനായി ഇന്ത്യാസഖ്യം കാത്തിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ബിജെപി സർക്കാർ ഭരണത്തിലേറരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് ഉചിതമായ സമയത്ത്, ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് യോഗത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഖാർഗെ പ്രതികരിച്ചിരുന്നു. ഇത് തങ്ങൾ കൂട്ടായി എടുത്ത തീരുമാനമാണെന്നും ജനങ്ങൾക്ക് തങ്ങൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യയിലെ ജനങ്ങൾക്ക് വലിയ പിന്തുണ നൽകിയതിന് ഇന്ത്യാമുന്നണിയിലെ ഘടകകക്ഷികൾ നന്ദി പറയുന്നു. ബിജെപിക്കും അതിൻ്റെ വിദ്വേഷത്തിൻ്റെയും അഴിമതിയുടെയും രാഷ്‌ട്രീയത്തിനും ജനങ്ങൾ ഉചിതമായ മറുപടി നൽകി. ഇത് പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മക്കും ചങ്ങാത്ത മുതലാളിത്തത്തിനും എതിരായ ജനങ്ങളുടെ ഉത്തരവാണ്. ജനാധിപത്യം സംരക്ഷിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാമുന്നണി പോരാട്ടം തുടരും'- ഖാർഗെ കൂട്ടിച്ചേർത്തു.

ബുധനാഴ്‌ച നടന്ന ഇന്ത്യാമുന്നണി യോഗത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെഎംഎം എംഎൽഎയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഹേമന്ത് സോറൻ്റെ ഭാര്യയുമായ കൽപ്പന സോറൻ, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് എൻകെ പ്രേമചന്ദ്രൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, എഎപി എംപി രാഘവ് ഛദ്ദ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി (എസ്‌സിപി) മേധാവി ശരദ് പവാർ, സുപ്രിയ സുലെ, ദിപങ്കർ ഭട്ടാചാര്യ എന്നിവരുൾപ്പടെ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും (എൻഡിഎ) ബുധനാഴ്‌ച വൈകിട്ട് യോഗം ചേർന്നിരുന്നു. ജനതാദൾ (യുണൈറ്റഡ്) തലവൻ നിതീഷ് കുമാർ, തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ ചന്ദ്രബാബു നായിഡു, ശിവസേന മേധാവി ഏകനാഥ് ഷിൻഡെ, ജനതാദൾ (സെക്കുലർ) നേതാവ് എച്ച്ഡി കുമാരസ്വാമി, ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു നിർണായക യോഗം. എൻഡിഎ സർക്കാർ രൂപീകരണത്തെ കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ നടന്നതായാണ് വിവരം.

ALSO READ: 'ഇന്ത്യ' സഖ്യം പ്രതിപക്ഷത്ത് തുടരും: തലസ്ഥാനത്തെ യോഗം സമാപിച്ചു

Last Updated : Jun 6, 2024, 10:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.