ചണ്ഡിഗഡ് : അന്താരാഷ്‌ട്ര വനിത ദിനത്തിൽ (International women day 2024 ) വനിത ജീവനക്കാരുമായി പ്രത്യേക ട്രെയിൻ (Women staffs run goods train in Haryana). ഹരിയാനയിലെ അംബാല കാന്‍റ് മുതൽ ലുധിയാന വരെയാണ് ഇന്ന് വനിത ജീവനക്കാരുമായി സ്‌പെഷ്യൽ ട്രെയിൻ ഓടിയത്. ട്രെയിനിലെ മൂന്ന് ലോക്കോ പൈലറ്റുമാരും അഡീഷണൽ ലോക്കോ പൈലറ്റും സുരക്ഷ ഉദ്യോഗസ്ഥരും സ്‌ത്രീകളായിരുന്നു.
അംബാല റെയിൽവേ ഡിവിഷൻ എഡിആർഎം, സീനിയർ ഡിസിഎം എന്നിവരും ട്രെയിനിലുണ്ടായിരുന്നു. വനിത ദിനത്തോടനുബന്ധിച്ച് അംബാല ഡിവിഷനിൽ പിങ്ക് ട്രെയിൻ ഓടിച്ചതായും ഇതുപോലെ മൊഹാലി സ്റ്റേഷനും പിങ്ക് സ്റ്റേഷനായി തെരഞ്ഞെടുത്തതായും സീനിയർ ഡിസിഎം അറിയിച്ചു. മൊഹാലി സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും സ്‌ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ സ്‌ത്രീകൾക്കും വേണ്ടതും അതുതന്നെ. രക്ഷിതാക്കൾ പെൺമക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കണം. സ്‌ത്രീകൾ പുരുഷന്മാർക്ക് തുല്യരാവുന്നത് വരെ നാടിന് പുരോഗതി കൈവരിക്കാനാവില്ല." സീനിയർ ഡിസിഎം പറഞ്ഞതിങ്ങനെ.
"വനിത ദിനത്തിൽ ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഒരു ലോക്കോ പൈലറ്റായി ജോലി ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്‌ത്രീകൾക്ക് കുടുംബം ജോലി സ്ഥലമാണ്. എന്നാൽ കുടുംബവും ജോലി സ്ഥലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്" - ലോക്കോ പൈലറ്റ് മനോരമ വർമ പറഞ്ഞു.
Also read: വനിത ദിനം വിപുലമായി ആഘോഷിച്ച് റാമോജി ഫിലിം സിറ്റി; മന്ത്രി സീതക്ക മുഖ്യാതിഥി