ETV Bharat / bharat

78ാം സ്വാതന്ത്ര്യ ദിനം; ബംഗ്ലാദേശിന് മധുരം പകര്‍ന്ന് ഇന്ത്യ, രാജ്യാതിര്‍ത്തിയില്‍ സന്തോഷം പങ്കിട്ട് സേനാംഗങ്ങള്‍ - border forces exchange sweets

author img

By ANI

Published : Aug 15, 2024, 4:19 PM IST

Updated : Aug 15, 2024, 5:01 PM IST

സ്വതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ബംഗ്ലാദേശ് ബോർഡർ ഗാർഡിന് മധുരപലഹാരങ്ങൾ കൈമാറി ഇന്ത്യൻ ബോർഡർ ഗാർഡിങ് ഫോഴ്‌സ്. ജൽപായ്‌ഗുരി ചെക്ക് പോസ്റ്റിലാണ് സംഭവം. ചെങ്കോട്ടത്തിലെ ആഘോഷങ്ങളും വര്‍ണാഭമായി.

78TH INDEPENDENCE DAY  INDIAN BORDER GUARDING FORCE  BORDER FORCES EXCHANGE SWEETS  രാജ്യാതിര്‍ത്തി മധുര വിതരണം
Indian, Bangladeshi Border Forces (ETV Bharat)

കൊല്‍ക്കത്ത: 78ാം സ്വാതന്ത്ര്യ ദിനത്തിൽ ബംഗ്ലാദേശ് ബോർഡർ ഗാർഡിന് മധുരപലഹാരങ്ങൾ കൈമാറി ഇന്ത്യൻ ബോർഡർ ഗാർഡിങ് ഫോഴ്‌സ്. പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശമായ ജൽപായ്‌ഗുരി ചെക്ക് പോസ്റ്റിലെ ബംഗ്ലാദേശ് സുരക്ഷ ജീവനക്കാർക്കാണ് മധുരം കൈമാറിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അതീവ സെൻസിറ്റീവ് മേഖലകളിലെ സുരക്ഷ ചുമതലയുള്ള അർധ സൈനിക സംഘടനയായ ഇന്ത്യൻ ബോർഡർ ഗാർഡിങ് ഫോഴ്‌സ് ഈ അവസരത്തിൽ മാതൃകാപരമായ സന്ദേശമാണ് നൽകുന്നത്.

ചെങ്കോട്ടയിലെ ആഘോഷങ്ങള്‍: 78ാം സ്വാതന്ത്ര്യ ദിനമായി ഇന്ന് രാജ്യ തലസ്ഥാനത്ത് വര്‍ണാഭമായ ആഘോഷങ്ങളാണ് നടന്നത്. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിൽ എത്തി ദേശീയ പതാക ഉയർത്തി. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രമേയം.

രാജ്യത്തെ 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യത്തിൻ്റെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ് 'വിക്ഷിത് ഭാരത്' എന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനായി പോരാടിയവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളിൽ ജീവൻ നഷ്‌ടമായവരെ ഈ അവസരത്തിൽ വേദനയോടെ ഓര്‍ക്കുന്നുവെന്നും രാജ്യം അവരോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി വലിയ പരിശ്രമം വേണം. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയെക്കുറിച്ച് 140 കോടി ഇന്ത്യക്കാർ ആശങ്കാകുലരാണ്. അവിടെ സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നമ്മുടെ അയൽ രാജ്യങ്ങൾ സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും പാതയിലൂടെ സഞ്ചരിക്കണമെന്ന് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നു. ബംഗ്ലാദേശിൻ്റെ പുരോഗതിക്കും മനുഷ്യരാശിയുടെ ക്ഷേമത്തിനും ആശംസകൾ നേർന്ന പ്രധാനമന്ത്രി അയൽ രാജ്യങ്ങളിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്‌തു.

Also Read: 'മതേതര സിവില്‍ കോഡ് കാലത്തിന്‍റെ ആവശ്യം'; രാജ്യത്ത് യുസിസി നടപ്പാക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി

Last Updated : Aug 15, 2024, 5:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.