ETV Bharat / bharat

ശ്രീലങ്കയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ; തുറമുഖ വികസനത്തിന് 61.5 മില്യൺ ഡോളർ ധനസഹായം നല്‍കും - Kankesanthurai Port Srilanka

ശ്രീലങ്കൻ തുറമുഖ, ഷിപ്പിംഗ്, വ്യോമയാന മന്ത്രി നിമൽ സിരിപാല ഡി സിൽവയും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും തമ്മിൽ നടത്തിയ ചർച്ചയിലാണ് വികസന പദ്ധതികള്‍ക്കായി തുക അനുവദിക്കാന്‍ തീരുമാനമായത്.

Kankesanthurai Port  Srilankan Port  India  Port Development
India To Give 61.5 Million dollar Grant To Develop Port In Northern Sri Lanka
author img

By ETV Bharat Kerala Team

Published : Mar 20, 2024, 7:28 PM IST

ന്യൂഡൽഹി : ശ്രീലങ്കയിലെ കന്‍കേശന്‍തുറ (കെകെഎസ്) തുറമുഖ വികസനത്തിനായി 61.5 മില്യൺ ഡോളർ ധനസഹായം നൽകാൻ ഇന്ത്യ. ശ്രീലങ്കൻ തുറമുഖ, ഷിപ്പിങ്ങ്, വ്യോമയാന മന്ത്രി നിമൽ സിരിപാല ഡി സിൽവയും, ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇന്ത്യയുടെ വടക്കൻ പ്രവിശ്യയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. വേലിയേറ്റം, ഒഴുക്ക്, തിരമാല, കൊടുങ്കാറ്റ് എന്നിവയിൽ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ബ്രേക്ക്‌ വാട്ടറോ, സ്ഥിരം സംവിധാനമോ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. തുറമുഖത്തിന് 30 മീറ്റർ ആഴം കൂട്ടാനും പദ്ധതിയുണ്ട്. ഇതോടെ ഡീപ് ഡ്രാഫ്റ്റ് കപ്പലുകള്‍ക്കും ഇവിടെ നങ്കൂരമിടാനാകും (India To Give 61.5 Million dollar Grant To Develop Kankesanthurai Port In Northern Sri Lanka) .

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീലങ്കയിലേക്ക് കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നതായും ഇന്ത്യൻ ഹൈക്കമ്മീഷണർ ചർച്ചയിൽ പറഞ്ഞു. ഇന്ത്യൻ ടൂറിസ്‌റ്റുകള്‍ക്കുള്ള ഏറ്റവും മികച്ച യാത്രാകേന്ദ്രമായി ശ്രീലങ്കയെ ഇന്ത്യൻ ഗവൺമെന്‍റ് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിപ്പിങ്ങ്, വ്യോമയാന മേഖലകളിൽ ഇന്ത്യന്‍ സർക്കാർ നൽകുന്ന പിന്തുണയ്ക്ക്‌ ശ്രീലങ്കൻ സർക്കാരിനും മന്ത്രാലയത്തിനും വേണ്ടി മന്ത്രി നന്ദി അറിയിച്ചു. ചെന്നൈ-ജാഫ്‌ന വിമാന സർവീസ് ആരംഭിച്ചതിനെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

ഇന്ത്യൻ വിനോദ സഞ്ചാരികളുടെ സൗകര്യത്തിനായി 600 ദശലക്ഷം ശ്രീലങ്കന്‍ രൂപ ചെലവിൽ തുറമുഖത്ത് പുതിയ ടെർമിനല്‍ നിർമ്മിക്കുമെന്നും ശ്രീലങ്കൻ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നിരവധി ഇന്ത്യൻ വിനോദ സഞ്ചാരികള്‍ ദ്വീപ് സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കന്‍കേശന്‍തുറ തുറമുഖത്തിന് ഏകദേശം 16 ഏക്കർ വിസ്‌തൃതിയുണ്ട്. പോണ്ടിച്ചേരിയിലെ കാരക്കൽ തുറമുഖത്തു നിന്ന് 56 നോട്ടിക്കൽ മൈൽ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖത്ത് നിന്ന് ഏറ്റവും അടുത്തുള്ള കരയിലേക്ക് ഏകദേശം 23 കിലോമീറ്റര്‍ ദൂരമാണുള്ളത്. കനത്ത സുരക്ഷ, കസ്‌റ്റംസ്, ഇമിഗ്രേഷൻ സൗകര്യങ്ങൾ അത്യാധുനിക ഉപകരണങ്ങൾ എന്നിവയും കന്‍കേശന്‍തുറ തുറമുഖത്തുണ്ട്.

1950-ൽ കന്‍കേശന്‍തുറയിൽ സിമന്‍റ് ഫാക്‌ടറി സ്ഥാപിതമായതിന് പിന്നാലെ വാണീജ്യ തുറമുഖമായാണ് കന്‍കേശന്‍തുറ പ്രവർത്തനം ആരംഭിച്ചത്. ശ്രീലങ്കൻ നാവികസേനയുടെ നിയന്ത്രണത്തിലായിരുന്ന തുറമുഖം, ആഭ്യന്തരയുദ്ധ കാലത്ത് രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പിന്നീട് ശ്രീലങ്കൻ ഗവൺമെന്‍റ് തുറമുഖത്തിന്‍റെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിനെ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഒരു ടൂറിസ്‌റ്റ് തുറമുഖമാക്കി മാറ്റുകയായിരുന്നു.

നിലവിലുള്ള ബ്രേക്ക്‌വാട്ടറുകളും തൂണുകളും റോഡുകളുമടക്കം പുതുക്കിപ്പണിയുക, പുതിയ സംഭരണശാല നിർമ്മിക്കുക തുടങ്ങിയ പദ്ധതികളാണ് കെകെഎസ് തുറമുഖ വികസന പദ്ധതിക്ക് കീഴിൽ ആസൂത്രണം ചെയ്യുന്നത്. ചരക്ക് നീക്കം തടസമില്ലാതെ നടത്തുന്നതിന് ടേണിങ് ബേസിനിൽ എട്ട് മീറ്റർ വരെ ആഴത്തിൽ ഡ്രഡ്‌ജിങ്ങ് പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശ്രീലങ്കയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി സന്തോഷ് ഝാ ചുമതലയേല്‍ക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഝാ വടക്കൻ പ്രവിശ്യയിലും കെകെഎസ് തുറമുഖത്തും സന്ദർശനം നടത്തിയിരുന്നു.

Also Read : India Srilanka Ferry കൊച്ചിയില്‍ നിര്‍മിച്ച കപ്പലില്‍ ശ്രീലങ്കയില്‍ പോകാം; ടിക്കറ്റിന് 7670 രൂപ മാത്രം, 40 കിലോ സൗജന്യ ബാഗേജും

കഴിഞ്ഞ വർഷം ഒക്‌ടോബർ 14 ന് ആണ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ ഫെറി സർവീസ് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് വടക്കൻ ശ്രീലങ്കയിലെ ജാഫ്‌ന ജില്ലയിലെ റിസോർട്ട് ഹബ്ബായ കന്‍കേശന്‍തുറയിലേക്കാണ് സർവീസ് ആരംഭിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ട് 110 കിലോമീറ്റർ സഞ്ചരിച്ചാണ് ബോട്ട് ലക്ഷ്യ സ്ഥാനത്തെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.