ETV Bharat / bharat

മുഴുവൻ ജന്തുജാലങ്ങളെയും പട്ടികപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം; ആഗോള തലത്തിൽ നേട്ടം കൈവരിച്ച് ഇന്ത്യ - INDIA PREPARE ALL FAUNA CHECKLIST

author img

By ETV Bharat Kerala Team

Published : Jun 30, 2024, 7:35 PM IST

1,04,561 സ്‌പീഷീസുകളടങ്ങുന്ന മുഴുവൻ ജന്തുജാലങ്ങളെയും പട്ടികപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ മുഴുവൻ ജന്തുജാലങ്ങളെയും പട്ടികപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിച്ചിരിക്കുകയാണ്. പട്ടികപ്പെടുത്തിയ ജന്തുജാലങ്ങളെ വിവരം ഫോണ ഓഫ് ഇന്ത്യ ചെക്ക്‌ലിസ്റ്റ് പോർട്ടലിൽ ലഭ്യമാവും.

CHECKLIST OF FAUNA IN INDIA  സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ  ജന്തുജാലങ്ങളെ പട്ടികപ്പെടുത്തി  ANIMAL TAXONOMY SUMMIT 2024
Environment Minister Bhupender Yadav (ETV Bharat)

കൊൽക്കത്ത: മുഴുവൻ സ്‌പീഷീസുകളും ഉൾക്കൊള്ളുന്ന ജന്തുജാലങ്ങളെ പട്ടികപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ. രാജ്യത്തെ 1,04,561 സ്‌പീഷീസുകൾ ഉൾക്കൊള്ളുന്ന മുഴുവൻ ജന്തുജാലങ്ങളെയും പട്ടികപ്പെടുത്തിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) 109-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടത്തിയ അനിമൽ ടാക്‌സോണമി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോണ ഓഫ് ഇന്ത്യ ചെക്ക്‌ലിസ്റ്റ് പോർട്ടൽ പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു.

മുഴുവൻ ജന്തുജാലങ്ങളുടെയും ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ബഹുമാനിക്കുന്നതും ജൈവവൈവിധ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാക്സോണമിസ്റ്റുകൾ, ഗവേഷകർ, കൺസർവേഷൻ മാനേജർമാർ, പോളിസി മേക്കർമാർ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന റഫറൻസായിരിക്കും ജന്തുക്കളുടെ ചെക്ക്‌ലിസ്റ്റ്.

ഇന്ത്യയിലെ ജന്തുജാലങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ രേഖയാണ് ഫോണ ഓഫ് ഇന്ത്യ ചെക്ക്‌ലിസ്റ്റ് പോർട്ടലിൽ ഉള്ളത്. ഇതിൽ അറിയപ്പെടുന്ന 36 ടാക്‌സകളുടെ 121 ചെക്ക്‌ലിസ്റ്റുകൾ ഉൾപ്പെടുന്നു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണ് അനിമൽ ടാക്‌സോണമി ഉച്ചകോടി.

ത്രിദിന ഉച്ചകോടിയിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുള്ളവർ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള 350 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

Also Read: മഴ കുറഞ്ഞു; വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.