ന്യൂഡല്‍ഹി: ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് 350ലേറെ സീറ്റുകള്‍ പ്രവചിച്ച് രാജ്യത്തെ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും. അതേസമയം ഇന്ത്യ സഖ്യത്തിന് 150ല്‍ താഴെ സീറ്റുകളേ ലഭിക്കൂ എന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. അതേസമയം സര്‍വേ ഫലങ്ങളെ കോണ്‍ഗ്രസ് തള്ളി.
സര്‍വേഫലങ്ങള്‍ ലാഭേച്‌ഛയോടെ തയാറാക്കിയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഇതിന് കടകവിരുദ്ധമാണെന്നും തങ്ങളുടെ പ്രവര്‍ത്തകരെയാണ് വിശ്വാസമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സര്‍വേ ഫലങ്ങളുടെ പ്രവചനം ഇങ്ങനെയാണ്.
- ചാണക്യ
- എന്‍ഡിഎ-400 ± 15
- ഇന്ത്യ-107 ± 11
- മറ്റുള്ളവര്‍-36 ± 9
- റിപ്പബ്ലിക് ഭാരത്-മാട്രിസ്:
- എന്‍ഡിഎ-353-368,
- ഇന്ത്യ സഖ്യം 118-133,
- മറ്റുള്ളവര്‍ 43-48
- ജന്‍ കി ബാത്ത്
- എന്‍ഡിഎ 362-392,
- ഇന്ത്യ സഖ്യം-141-161,
- മറ്റുള്ളവര്‍-10-20
- ഇന്ത്യ ന്യൂസ്-ഡി-ഡൈനമിക്‌സ്
- എന്‍ഡിഎ 371,
- ഇന്ത്യ സഖ്യം-125,
- മറ്റുള്ളവര്‍ 47
- റിപ്പബ്ലിക് ടിവി-പി മാര്‍ഖ്
- എന്‍ഡിഎ -359,
- ഇന്ത്യ സഖ്യം-154,
- മറ്റുള്ളവര്‍ -30
- എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്
- എന്‍ഡിഎ-365,
- ഇന്ത്യ സഖ്യം-142,
- മറ്റുള്ളവര്‍-36
- ലോക്പോള്‍
- എന്‍ഡിഎ-325-335,
- ഇന്ത്യ-155-165,
- മറ്റുള്ളവര്‍ -48-55
- ദൈനിക് ഭാസ്‌കര്‍
- എന്‍ഡിഎ-281-350
- ഇന്ത്യാ സഖ്യം-145-201
- മറ്റുള്ളവര്‍-33-49
- ന്യൂസ് നാഷന്‍
- എന്‍ഡിഎ-342-378
- ഇന്ത്യ സഖ്യം -153-169
- മറ്റുള്ളവര്‍-21-23
- ഇന്ത്യ ടിവി സിഎന്‍എക്സ്
- എന്‍ഡിഎ -371-401,
- ഇന്ത്യ സഖ്യം 109-139,
- മറ്റുള്ളവര്‍ 28-38
Also Read: തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ ബിജെപിക്കെന്ന് എക്‌സിറ്റ് പോൾ; രാജ്യം എന്‍ഡിഎയ്‌ക്കൊപ്പം