അദിലാബാദ് (തെലങ്കാന) : പരീക്ഷ ഹാളിലെ സ്ലാബ് തകർന്ന് വീണ് വിദ്യാർഥിക്കും ഇൻവിജിലേറ്ററിനും പരിക്കേറ്റു. അദിലാബാദ് ജില്ലയിലെ ഗിമ്മി ഗ്രാമത്തിലുളള ഒരു പരീക്ഷ കേന്ദ്രത്തിൽ പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗിമ്മ സ്വദേശിയും പിപ്പർവാഡയിലുളള സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ സദലി അക്ഷയയ്‌ക്കും ഇൻവിജിലേറ്റർ പുരുഷോത്തമനുമാണ് ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
പരീക്ഷയും പിന്നാലെ അപകടവും : ഗിമ്മയിലെ പരീക്ഷ കേന്ദ്രത്തിലാണ് അക്ഷയ ഹിന്ദി പരീക്ഷ എഴുതാൻ പോയത്. പരീക്ഷ കഴിഞ്ഞ് 12.20 ന് പരീക്ഷ പേപ്പർ ഇൻവിജിലേറ്ററിന് നൽകാൻ ചെന്നപ്പോഴാണ് പരീക്ഷാമുറിയിലെ സ്ലാബ് പെട്ടെന്ന് തകർന്നു വീണത്. ആലിപ്പഴവർഷം കാരണമാണ് സ്ലാബ് തകർന്ന് വീണത്. ഇതേത്തുടർന്ന് അക്ഷയയ്ക്കും ഇൻവിജിലേറ്റർ പുരുഷോത്തമനും പരിക്കേൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്ന മെഡിക്കൽ സ്‌റ്റാഫ് അവരെ ഉടൻ തന്നെ പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിക്ക് നാല് തുന്നലുകൾ ഇട്ടിട്ടുണ്ടെന്നും ഇൻവിജിലേറ്ററിന്‍റേത് നിസാര പരിക്കാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
ALSO READ: സൺഷേഡ് സ്ലാബ് ഇടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു
സ്ലാബ് തകർന്നു വീണ് അപകടം: കൊടുവള്ളിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ സൺഷേഡ് സ്ലാബ് തകർന്നു വീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്‍റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവൺമെന്‍റ്. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിൻ ദേവ് അപകടത്തിൽപ്പെട്ടത് മാർച്ച് 9 ന് വൈകിട്ടാണ് (Student Died Of The Sun Shade Slab Of The House Fell).
തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്‍റെ പോർച്ചിന് മുകളിൽ വൃത്തിയാക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപു തന്നെ നാട്ടുകാർ സ്ലാബിനടിയിൽ നിന്നും അഭിനെ പുറത്തെടുത്തിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.