ETV Bharat / bharat

ഐഎഎസ് കോച്ചിങ് സെന്‍റര്‍ ദുരന്തം: നെവിൻ ഡാല്‍വിന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും - IAS Coaching Center Tragedy

author img

By ETV Bharat Kerala Team

Published : Jul 29, 2024, 5:49 PM IST

ഡല്‍ഹി ഓൾഡ് രാജേന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ മുങ്ങി മരിച്ച മലയാളി നെവിൻ ഡാല്‍വിന്‍റെ മൃതദേഹം ഇന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.

NEVIN DEATH RAU COACHING CENTER INCIDENT  KERALITE IAS COACHING CENTER  ഐഎഎസ് കോച്ചിങ് സെന്‍റര്‍ ദുരന്തം  നെവിൻ ഡാല്‍വിന്‍ ഐഎസ് കോച്ചിങ്
Nevin Dalvin's body will be brought to Thiruvananthapuram today (ETV Bharat)

ന്യൂഡൽഹി: ഓൾഡ് രാജേന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ മുങ്ങി മരിച്ച മലയാളി നെവിൻ ഡാല്‍വിന്‍റെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് രാത്രി എട്ടരയ്ക്കാണ് ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുക. അന്ത്യകർമങ്ങൾ നാളെ (30-07-2024) നടക്കും.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ലോഹ്യ ആശുപത്രിയില്‍ നിന്ന് നെവിന്‍റെ മൃതദേഹം കേരള ഹൗസിലേക്ക് കൊണ്ടുപോയിരുന്നു. കേരള സർക്കാർ സഹായം നൽകുന്നുണ്ടെന്ന് നെവിന്‍റെ അമ്മാവൻ ലീനുരാജ് മാധ്യമങ്ങളോട് പറഞ്ഞു.

റിട്ട. ഡിവൈഎസ്‌പി ഡെൽവിൻ സുരേഷിന്‍റെയും കാലടി സർവകലാശാലയിലെ പ്രൊഫസര്‍ ലാന്‍സ്‌ലെറ്റിന്‍റെയും മകനായ ഡെല്‍വില്‍ ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ഥി ആയിരുന്നു. രണ്ട് വര്‍ഷമായി സിവില്‍ സര്‍വീസിന് തയാറെടുക്കുകായിരുന്നു നെവിന്‍. മൂന്ന് മാസം മുമ്പാണ് അപകടം നടന്ന റാവു ഐഎഎസ് അക്കാദമിയില്‍ ചേര്‍ന്നത്.

ശനിയാഴ്‌ച രാത്രിയോടെയാണ് ഓൾഡ് രാജേന്ദ്ര നഗറിലെ റാവു സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്‌മെന്‍റിലേക്ക് വെള്ളം ഇരച്ചുകയറിയത്. ബേസ്‌മെന്‍റിലെ ലൈബ്രറിയില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയം നാല്‍പതോളം കുട്ടികള്‍ സ്ഥാപനത്തിലുണ്ടായിരുന്നു.

ഏഴടിയോളം ഉയര്‍ന്ന വെള്ളത്തില്‍ നെവിനടക്കം മൂന്ന് വിദ്യാര്‍ഥികള്‍ കുടുങ്ങുകയായിരുന്നു. തെലങ്കാന സ്വദേശി താനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രിയ യാദവ് എന്നിവരാണ് മരിച്ച മറ്റു രണ്ട് വിദ്യാര്‍ഥികള്‍.

Also Read : ഐഎഎസ്‌ കോച്ചിങ് സെന്‍റര്‍ ദുരന്തത്തില്‍ മരിച്ചത് കാലടി സ്വദേശി; നെവിൻ ഡാൽവിന്‍റെ വിയോഗവാര്‍ത്ത വീട്ടുകാര്‍ അറിഞ്ഞത് പളളിയില്‍വച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.