ETV Bharat / bharat

ഇന്ത്യയുടെ ആദ്യത്തെ എല്‍സിഎ മാർക്ക് 1എ യുദ്ധവിമാനം തയ്യാർ; ജൂലൈയോടെ വ്യോമസേനയ്ക്ക് കൈമാറിയേക്കും - LCA Mark1A fighter by July - LCA MARK1A FIGHTER BY JULY

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന എല്‍സിഎ മാർക്ക് 1എ യുദ്ധവിമാനം ഈ വർഷം ജൂലൈയോടെ വ്യോമ സേനയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്.

INDIA FIGHTER AIRCRAFT  LCA MARK 1A FIGHTER AIRCRAFT  എല്‍സിഎ മാർക്ക് 1എ യുദ്ധ വിമാനം  INDIAN DEFENCE
INDIAN FIGHTER AIRCRAFT (Source : ANI)
author img

By ETV Bharat Kerala Team

Published : May 16, 2024, 8:18 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ എല്‍സിഎ മാർക്ക് 1എ യുദ്ധവിമാനം ഈ വർഷം ജൂലൈയോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യൻ വ്യോമ സേനയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്. മാർച്ചിനുള്ളില്‍ വിമാനം സേനയ്ക്ക് കൈമാറുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.

കഴിഞ്ഞ മാസം എച്ച്എഎൽ യുദ്ധവിമാനത്തിന്‍റെ ആദ്യ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. സേനയ്ക്ക് കൈമാറുന്നതിന് മുമ്പ് മറ്റ് നിരവധി ട്രയലുകളും പൂർത്തിയാക്കുമെന്ന് ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധ വിമാനങ്ങൾ, സൈനിക മേഖലയിൽ സ്വാശ്രയം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവെപ്പ് ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

83 എൽസിഎ മാർക്ക് 1എ വിമാനങ്ങൾക്കായി 48,000 കോടി രൂപയുടെ ഓർഡർ ആണ് എച്ച്എഎല്‍ കമ്പനിക്ക് നൽകിയത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ 97 വിമാനങ്ങൾക്കായി 65,000 കോടി രൂപയുടെ മറ്റൊരു ഓർഡർ കൂടി നൽകാനാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ നിർമ്മിച്ച 97 എൽസിഎ മാർക്ക് 1എ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) ടെൻഡർ നൽകിയിട്ടുണ്ട്. തദ്ദേശീയ സൈനിക ഉപകരണങ്ങള്‍ക്ക് ഇന്ത്യൻ സർക്കാർ ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും വലിയ ഓർഡറാണ് ഈ ടെൻഡർ. ഇന്ത്യൻ എയർഫോഴ്‌സിന്‍റെ മിഗ്-21, മിഗ്-23, മിഗ്-27 എന്നിവയ്ക്ക് പകരം വയ്ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥർ വാര്‍ത്ത ഏജന്‍സിയായ എഎൻഐയെ അറിയിച്ചിരുന്നു.

Also Read : ലഡാക്കിലും അരുണാചലിലും കരുത്ത് കൂട്ടാന്‍ സേനകൾ; യുപിയിലെ എയർ ബേസുകളിൽ പ്രഡേറ്റർ ഡ്രോണുകൾ വിന്യസിക്കും - Predator Drones In UP Air Bases

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.