ETV Bharat / bharat

മാതാവിന് പണവും സമയവും നല്‍കുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാകില്ല ; ഭര്‍ത്താവിനെതിരെ നല്‍കിയ ഹർജി തള്ളി കോടതി - ഗാര്‍ഹിക പീഡനം

ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവതി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തെളിവുകള്‍ പരിശോധിച്ച കോടതി യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതിന് തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തി. തന്‍റെ അമ്മയ്ക്ക് വേണ്ടി സമയവും പണവും ഭര്‍ത്താവ് നീക്കിവയ്ക്കു‌ന്നത് മാത്രമാണ് ഹര്‍ജിക്കാരിയുടെ ആവലാതി എന്ന് കോടതി നിരീക്ഷിച്ചു.

domestic violence  Mumbai additional sessions court  Domestic Violence Act  ഗാര്‍ഹിക പീഡനം  മുംബൈ കോടതി
Domestic violence
author img

By ETV Bharat Kerala Team

Published : Feb 14, 2024, 2:04 PM IST

മുംബൈ : ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി തള്ളി കോടതി. ഭര്‍ത്താവ് തന്‍റെ മാതാവിന് പണവും സമയവും നല്‍കുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ആശിഷ് അയചിത്, മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്‌ത് യുവതി നല്‍കിയ ഹര്‍ജി തള്ളിയത്.

സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്‍റ് ആണ് ഹര്‍ജിക്കാരി. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് യുവതി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്‍റെ അമ്മയുടെ മാനസിക രോഗം മറച്ചുവച്ചാണ് തന്നെ വിവാഹം ചെയ്‌തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭര്‍ത്താവും അമ്മയും തന്നോട് വഴക്ക് ഉണ്ടാക്കാറുണ്ടെന്നും അമ്മ തന്‍റെ ജോലിയെ എതിര്‍ത്തിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

1993 മുതല്‍ 2004 വരെ ഭര്‍ത്താവ് ജോലി സംബന്ധമായി വിദേശത്തായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെയും മാതാവിനെ കാണാനായി പോകും. മാതാവിന് എല്ലാ വര്‍ഷവും പതിനായിരം രൂപ അയച്ചുകൊടുക്കും. മാതാവിന്‍റെ കണ്ണിന് ശസ്ത്രക്രിയ നടത്താന്‍ പണം ചെലവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തന്നെ പീഡിപ്പിക്കുന്നതായി യുവതി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ കുടുംബം ആരോപണങ്ങള്‍ നിഷേധിച്ചു.

ഹര്‍ജിക്കാരി തന്നെ ഒരിക്കലും പങ്കാളിയായി അംഗീകരിച്ചിരുന്നില്ലെന്നും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഭര്‍ത്താവ് പറഞ്ഞു. കുടുംബ കോടതിയില്‍ വിവാഹ മോചന പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യ തന്‍റെ അക്കൗണ്ടില്‍ നിന്നും താനറിയാതെ 21.68 ലക്ഷം രൂപ പിന്‍വലിച്ചുവെന്നും ആ തുകയ്ക്ക് ഒരു അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഭര്‍ത്താവ് ആരോപിച്ചു.

ഹര്‍ജി പരിഗണനയിലിരിക്കെ വിചാരണ കോടതി യുവതിക്ക് 3000 രൂപ പ്രതിമാസം നല്‍കാന്‍ ഇടക്കാല ഉത്തരവിടുകയായിരുന്നു. എന്നാല്‍ രേഖകളെല്ലാം പരിശോധിച്ച ശേഷം കോടതി ഹര്‍ജി തള്ളുകയും ഇടക്കാല ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി സെഷന്‍സ് കോടതിയില്‍ ക്രിമിനല്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

തെളിവുകള്‍ പരിശോധിച്ച സെഷന്‍സ് കോടതി പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതിന് തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. "ഹര്‍ജിക്കാരി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് തന്‍റെ മാതാവിന് സമയവും പണവും നീക്കിവയ്ക്കു‌ന്നത് മാത്രമാണ് ഹര്‍ജിക്കാരിയുടെ ആവലാതി എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഇത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാകില്ല" -കോടതി പറഞ്ഞു.

Also Read: വിവാഹം ക്ഷണിക്കാനെത്തിയ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവിന്‍റെ ആത്മഹത്യ

ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്‍റെ ആനുകൂല്യങ്ങള്‍ക്ക് ഹര്‍ജിക്കാരി അര്‍ഹയല്ലെന്നും കോടതി കോടതി പറഞ്ഞു. അവിവാഹിതയായ മകള്‍ ഉള്ളതിനാല്‍ ഉപജീവനം നല്‍കണം എന്നും ഹര്‍ജിക്കാരി വാദിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിയുടെ മകള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇതും അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. വിചാരണ കോടതിയുടെ കുറ്റമറ്റ വിധിയില്‍ സെഷന്‍സ് കോടതി കൈകടത്തുന്നില്ലെന്നും ജഡ്‌ജ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.