മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്‌ത കോൺ ഐസ്ക്രീമില്‍ കോണിൽ മനുഷ്യ വിരൽ. ഓർലെം ബ്രണ്ടൻ സെറാവോ (27) എന്ന ഡോക്‌ടര്‍ ഒരു പലചരക്ക് ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്‌ത ഐസ്ക്രീമിലാണ് ഒരാളുടെ വിരല്‍ കണ്ടെത്തിയത്. തന്‍റെ സഹോദരിക്കുവേണ്ടിയാണ് ഓർലെം ഐസ്ക്രീം ഓര്‍ഡര്‍ ചെയ്‌തത്.
ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഫോട്ടോയില്‍ ഐസ്‌ക്രീമിൻ്റെ മുകൾ ഭാഗത്ത് നിന്ന് ഒരു മനുഷ്യൻ്റെ വിരൽ നീണ്ടുനിൽക്കുന്നതായി കാണാം. സഹോദരിയോടൊപ്പം മലാഡ് പൊലീസ് സ്റ്റേഷനിലെത്തിയ ഡോക്‌ടര്‍ ഐസ്ക്രീം കമ്പനിക്കെതിരെ കേസ് കൊടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. വിരൽ ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.
ഐസ്ക്രീം നിർമ്മിച്ച് പായ്ക്ക് ചെയ്‌ത സ്ഥലത്ത് പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ഇത് ഗൗരവമായി എടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ALSO READ: ഗോവയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഹൈദരാബാദിൽ വിൽപ്പന; ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ