ETV Bharat / bharat

ക്രോസ് വോട്ട് ചെയ്‌ത കോൺഗ്രസ് എംഎൽഎമാർ തിരിച്ചെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ബിജെപി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തതിനു ശേഷം ചൊവ്വാഴ്ചയാണ് (27-02-2024) ഷിംലയിൽ നിന്ന് എംഎൽഎമാർ ഹരിയാനയിലെത്തിയത്. സംസ്ഥാന സർക്കാരിൽ അട്ടിമറി സാധ്യതയുള്ളതിനാൽ തന്നെ ഇവർ ബിജെപിയുമായി ബന്ധപ്പെട്ടതായാണ് വിവരം.

Congress MLAs Return To Shimla himachal pradesh politics congress ഹിമാചല്‍ പ്രദേശ് സുഖ്‌വിന്ദര്‍ സിംഗ് സുഖു
"Kidnapped" Congress MLAs Return To Shimla From Panchkula
author img

By ETV Bharat Kerala Team

Published : Feb 28, 2024, 4:32 PM IST

ഹിമാചല്‍ പ്രദേശ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്‌തതിനെ തുടർന്ന് ഹരിയാനയിലെ പഞ്ച്കുളയിലേക്ക് പോയ ആറ് കോൺഗ്രസ് എംഎൽഎമാർ ഷിംലയിൽ തിരിച്ചെത്തി (Congress MLAs Return To Shimla From Panchkula).

കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ക്രോസ് വോട്ട് ചെയ്‌ത മൂന്ന് സ്വതന്ത്ര എംഎൽഎമാരും തിരിച്ചെത്തിയവരുടെ സംഘത്തിലുണ്ടായിരുന്നു. ഹിമാചൽ പ്രദേശ് അസംബ്ലിയിൽ എത്തിയ ഒമ്പത് പേരെയും ബിജെപി എംഎൽഎമാർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. "ജയ് ശ്രീ റാം, ബൻ ഗയാ കാം," എന്നീ മുദ്രാവാക്യം വിളികളോടെയാണ് കോൺഗ്രസ് എംഎൽഎമാർ എത്തിയപ്പോൾ ബിജെപി അവരെ അഭിവാദ്യം ചെയ്‌തത്.

രജീന്ദർ റാണയും രവി ഠാക്കൂറും ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങൾ ഇന്നലെ (27-02-2024) രാത്രി പഞ്ച്കുളയിലെ ഒരു ഹോട്ടലിലാണ് തങ്ങിയത്. തുടര്‍ന്ന് ഇന്ന് (28-02-2024) രാവിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ നിന്നുള്ള ഹെലികോപ്റ്ററിൽ യാത്ര തിരിക്കുകയായിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തതിന് ശേഷം ചൊവ്വാഴ്ചയാണ് (27-02-2024) ഷിംലയിൽ നിന്ന് എംഎൽഎമാർ ഹരിയാനയിലെത്തിയത്. സംസ്ഥാന സർക്കാരിൽ അട്ടിമറി സാധ്യതയുള്ളതിനാൽ തന്നെ ഇവർ ബിജെപിയുമായി ബന്ധപ്പെട്ടതായാണ് വിവരം.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്‍റെ പ്രവർത്തന ശൈലിയിൽ എംഎൽഎമാർ നിരാശരാണെന്നും അദ്ദേഹത്തെ മാറ്റാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിആർപിഎഫും, ഹരിയാന പൊലീസും ചേർന്ന് ആറ് കോൺഗ്രസ് എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

ചില പാർട്ടി നിയമസഭാംഗങ്ങളെ തട്ടിക്കൊണ്ടുപോയി എന്ന സുഖ്‌വീന്ദർ സിങ് സുഖുവിന്‍റെ വാദങ്ങൾ രവി താക്കൂർ തള്ളിക്കളഞ്ഞിരുന്നു, പഞ്ച്കുള സന്ദർശനത്തെ പരാമർശിച്ച് തനിക്ക് എവിടെയും പോകാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത് (Himachal Pradesh Politics).

"ഹിമാചൽ പ്രദേശിന്‍റെയും ലാഹൗളിന്‍റെയും സ്പിതിയുടെയും താല്‍പര്യം കണക്കിലെടുത്ത് ഞങ്ങൾ ഹർഷ് മഹാജൻജിയെ (ബിജെപി സ്ഥാനാർത്ഥി) പിന്തുണച്ചു. അതിനാൽ ഞങ്ങൾക്ക് കൂടുതൽ ബജറ്റ് ലഭിക്കും. ഹിമാചൽ നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രവി താക്കൂർ പറഞ്ഞു.

"താക്കൂറും റാണയും മറ്റ് നാല് കോൺഗ്രസ് നിയമസഭാംഗങ്ങളും പഞ്ച്കുളയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ എത്തി. പിന്നീട് ഇവരെ ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട് (Sukhvinder Singh Sukhu, Chief Minister of Himachal Pradesh).

ഹിമാചൽ പ്രദേശിലെ ഭരണകക്ഷിയായ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിയെ പരാജയപ്പെടുത്തി. ഇതാണ് നിയമസഭയിൽ അവിശ്വാസ പ്രമേയത്തിന് കളമൊരുക്കിയത്.

മത്സരത്തിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾ 34 വോട്ടുകൾ നേടി സമനിലയിൽ കലാശിച്ചു. ഇതിലൂടെയാണ് ആറ് കോൺഗ്രസ് എംഎൽഎമാര്‍ പാർട്ടിക്കെതിരെ വോട്ട് ചെയ്‌തകാര്യം വ്യക്തമായത്. സമനിലയായതോടെ തുടർന്ന് നറുക്കെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരും, ബിജെപിക്ക് 25 എംഎൽഎമാരുമാണുള്ളത്. ബാക്കിയുള്ള മൂന്ന് സീറ്റുകൾ സ്വതന്ത്രർക്കാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.