കൗശംഭി : വീടിന് തീപിടിച്ച് മൂന്ന് വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശംഭി ജില്ലയിലെ കോട്‌വാലി മേഖലയിലാണ് സംഭവം. ഗ്രാമവാസിയായ ദശരഥ് സരോജ് എന്ന കര്‍ഷകത്തൊഴിലാളിയുടെ വീട്ടിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
അദ്ദേഹത്തിന്‍റെ മകളുടെ മകളാണ് മരിച്ചത്. നാല് മാസം മുമ്പ് മകളുടെ ഭര്‍ത്താവ് മരിച്ചതോടെ അദ്ദേഹം മകള്‍ ഫൂല്‍ക്കാളിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവരുടെ മകള്‍ അനുഷ്‌കയാണ് അപകടത്തിനിരയായത്.
കോട്‌വാലി മേഖലയിലെ മന്‍ജഹാന്‍പൂരിലുള്ള ഫെയ്‌സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം കുറച്ച് കുട്ടികള്‍ ദശരഥിന്‍റെ വീടിന് സമീപം പച്ചക്കടല വറുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് തീ ആളിപ്പടര്‍ന്നതും ഇത് തൊട്ടടുത്ത വീടുകളിലേക്ക് വ്യാപിച്ചതും. നരേഷ്, രാജേഷ്, രാകേഷ് എന്നിവരുടെ വീടുകളിലേക്കാണ് തീപടര്‍ന്നത്.
നാല് വീടുകളില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്ത് അഗ്‌നിശമന സേന എത്തിച്ചേര്‍ന്നു. തൊട്ടടുത്തുള്ള നാല് വീടുകളിലേക്ക് കൂടി തീ പടര്‍ന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചു.
Also Read: ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു - FIRE ON TEMPLE FESTIVAL
വീട്ടുസാധനങ്ങളെല്ലാം കത്തിപ്പോയി. എസ്‌ഡിഎം സിരാതു മഹേന്ദ്ര പ്രതാപ് ശ്രീവാസ്‌തവയും റവന്യൂ സംഘവും സ്ഥലത്തെത്തി മരിച്ച കുട്ടിയുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപയാണ് അനുഷ്‌കയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഉടന്‍ തന്നെ പണം കൈമാറുകയും ചെയ്‌തു. കുഞ്ഞിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു.