തീയതി: 14-04-2024 ഞായര്‍
വർഷം: ശുഭകൃത് ഉത്തരായനം
മാസം: മേടം
തിഥി: ശുക്ല ഷഷ്‌ടി
നക്ഷത്രം: തിരുവാതിര
അമൃതകാലം: 03:29 PM മുതൽ 05:02 PM വരെ
വർജ്യം: 06:15 PM മുതൽ 07:50 PM വരെ
ദുർമുഹൂർത്തം: 04:37 PM മുതൽ 05:25 PM വരെ
രാഹുകാലം: 05:02 PM മുതൽ 06:35 PM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:35 PM
ചിങ്ങം: പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര നിങ്ങൾക്ക് ഒരു നീണ്ടദിവസത്തെ തിരക്കുകളില്‍നിന്നും വിടുതൽ നല്‍കും. അതുകൊണ്ട് ധനശക്തി ആസ്വദിക്കുക. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും ഇന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും.
കന്നി: നിങ്ങൾക്ക് ഇന്നൊരു തകര്‍പ്പന്‍ ദിവസമാണ്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാനവര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും.
തുലാം: ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക.വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. ഒരു നല്ല ദിവസം ആശംസിക്കുന്നു.
വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടോ? എങ്കില്‍ നക്ഷത്രങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കുക.
ധനു: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ ഇന്ന് വെട്ടിത്തിളങ്ങുകയാണ്. എല്ലാതുറകളിലും നിങ്ങള്‍ക്ക് സന്തോഷാനുഭവമായിരിക്കും. നിങ്ങളില്‍ പലര്‍ക്കും ജീവിതത്തിന്‍റെ കേന്ദ്രബിന്ദു വിനോദമാണ്. അതുതന്നെയാണ് ഇന്ന് നിങ്ങള്‍ ലക്ഷ്യമിടാന്‍ പോകുന്നത്. പലതുറകളിലും പെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം നിങ്ങളെ സന്തുഷ്‌ടനാക്കും. തൊഴില്‍രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. ഇത്രയും പോരെങ്കില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള നിങ്ങളുടെ ഉന്മേഷവും ഊർജ്ജവും വര്‍ദ്ധിമപ്പിക്കും. ബ്ലോഗിങ്ങില്‍ നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.
മകരം: ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയപ്പെടും. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരും. പങ്കാളികളും സഹപ്രവർത്തകരും ഊഷ്‌മളതയോടെ പ്രതീകരിക്കുന്നവരാകും.
കുംഭം: നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉല്‍ക്കണ്‌ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശസ്വഭാവം മാറ്റിവെച്ച് എല്ലായിപ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐ ക്യൂ നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും സാധ്യത.
മീനം: ഇന്ന് നിങ്ങള്‍ക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്‌നങ്ങളേയും ഇന്ന് നേരിടേണ്ടിവരും. വസ്‌തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.
മേടം: ഇന്ന് നിങ്ങൾക്ക് പരിമിതമായ ഫലങ്ങളുടെ ഒരു ദിവസമാണ്. നിങ്ങളുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് ഒരു നല്ല ദിവസമാണ്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്. മൗലികതയില്‍ ഉറച്ച് നിന്ന് ലാളിത്യം നിലനിര്‍ത്തുക. ഓഫിസില്‍ നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്ന് സമചിത്തത കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. യാത്രകള്‍ക്കും ഏറെ സാധ്യത.
ഇടവം: നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കനുകൂലമല്ല. ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ കഴിയില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്‌ടമായേക്കാം. ഇവിടെ നിങ്ങള്‍ തളരരുത്. നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവര്‍ത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് സാധാരണ നിലയിലായിരിക്കും.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും ശോഭയുള്ളതും മനോഹരവുമായിരിക്കും. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്‌തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും നിങ്ങള്‍ സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം നിങ്ങള്‍ക്ക് ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.
കര്‍ക്കടകം: കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ഇന്ന് ശ്രമങ്ങൾ പാഴായിപ്പോകാം. നിങ്ങളുടെ കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുകയും സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും ചെയ്യുക.