ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ് 24 ശനി 2024) - Horoscope Predictions Today - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

DAILY HOROSCOPE  ASTROLOGY PREDICTIONS  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്നത്തെ രാശിഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 24, 2024, 7:01 AM IST

തീയതി: 24-08-2024 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി: കൃഷ്‌ണ പഞ്ചമി

നക്ഷത്രം: അശ്വതി

അമൃതകാലം: 06:14 AM മുതല്‍ 07:47 AM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 07:50 AM മുതല്‍ 8:38 AM വരെ

രാഹുകാലം: 09:20 AM മുതല്‍ 10:53 AM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:37 PM

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. അഹന്ത മാറ്റിവച്ച് ലാളിത്യത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ വികാരങ്ങള്‍ പുറത്തുകാണിക്കാതിരിക്കരുത്‌.

കന്നി: ഏതെങ്കിലും ഒരു വ്യക്തിയോട് ഭയം തോന്നാം. അടുത്ത ദിവസങ്ങളിൽ ഭയം കൂടിവരാനും സാധ്യതയുണ്ട്. വിദേശത്തുളള സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കും. ഈ സമയം സൂക്ഷിച്ച് മാത്രം പ്രവര്‍ത്തിക്കുക.

തുലാം: നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഇന്ന്. പുതിയ വസ്ത്രങ്ങൾ വാങ്ങാന്‍ സാധ്യത കാണുന്നു. നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കൂടുതല്‍ സമയവും നിങ്ങൾ സ്വപ്‌നലോകത്തായിരിക്കും.

വൃശ്ചികം: നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം മോശമായിരിക്കും. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മനസിനെ നിയന്ത്രിക്കുകയും വേണം.

ധനു: നിങ്ങളുടെ മനസ് അസ്വസ്ഥമാകാം. മാനസികബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രവർത്തന മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മാനസികസമ്മർദ്ദം കാരണം നിങ്ങൾക്കിപ്പോൾ അസിഡിറ്റിയും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടായേക്കാം.

മകരം: നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. ഊർജവും ജീവിതാസക്തിയും ഇല്ലെന്ന തോന്നലുണ്ടായേക്കാം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാന്‍ ഇടയുണ്ട്. നെഞ്ചുവേദന ബുദ്ധിമുട്ടിച്ചേക്കാം. നല്ല ഉറക്കത്തിനുളള സാധ്യതയുണ്ട്.

കുംഭം: മാനസിക സംഘർഷത്തിന് ഇന്ന് താത്‌കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷം തോന്നിയേക്കാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ചില യാത്രകൾ നടത്താനും സാധ്യത കാണുന്നു.

മീനം: സംഭാഷണങ്ങളിൽ കർശനമായി ശ്രദ്ധിക്കണം. മോശം സംഭാഷണം നിങ്ങളുടെ സാഹചര്യങ്ങള്‍ പ്രതികൂലാമാക്കും. ചെലവുകളില്‍ നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങൾക്കിന്ന് ക്ഷീണം തോന്നിയേക്കാം. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മേടം: ശുഭചിന്തകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു ദിവസമാണിന്ന്. ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തും. ഇന്നത്തെ ദിവസം പരിപൂർണമായി ആസ്വദിക്കുകയും ചെയ്യും. അമ്മയുടെ പക്കൽനിന്നും ചില ശുഭവാ‍ർത്തകള്‍ തേടിയെത്തും.

ഇടവം: ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണമായും ഒഴിവാക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ ഒരു പൂർണ്ണമായ വൈദ്യപരിശോധനക്ക് വിധേയമാകുക. നിങ്ങളുടെ ആശയങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. അതുപോലെ ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുകയും വേണം. ഈ കാലയളവിൽ നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും അറിയുക.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിലും പൂർണത ആഗ്രഹിക്കും. നിങ്ങളുടെ അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി ശ്രദ്ധിച്ച് പ്രവര്‍ത്തിക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത്‌ കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലി നിങ്ങളെ ക്ഷീണിതനാകും. ഒരുപാട്‌ മാനസികപ്രയാസവും സമ്മർദ്ദവും ഉണ്ടാകാനിടയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.