തീയതി: 17-08-2024 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ചിങ്ങം
തിഥി: ശുക്ല ദ്വാദശി
നക്ഷത്രം: പൂരാടം
അമൃതകാലം: 06:14 AM മുതല്‍ 07:48 AM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 07:50 AM മുതല്‍ 8:38 AM വരെ
രാഹുകാലം: 09:21 AM മുതല്‍ 10:54 AM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:41 PM
ചിങ്ങം: ഇന്ന് മറ്റുളളവരാല്‍ സ്നേഹിക്കപ്പെടും. ദേഷ്യം നിയന്ത്രിക്കുന്നത് ഉചിതമായിരിക്കും. ദഹനവ്യവസ്ഥ തകരാറിലാകാനും അതുമൂലം ശാരീരിക ബലഹീനത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.
കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കാനാണ് സാധ്യത. ചെലവ് കൂടാന്‍ സാധ്യതയുളളതിനാല്‍ സമ്പത്ത് സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചീത്തപ്പേരുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴുളള പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. ചുമതലകള്‍ കൃത്യസമയത്ത് പൂർത്തിയാക്കാന്‍ കഴിയാത്തത് നിരാശപ്പെടുത്തിയേക്കാം.
തുലാം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. സമൂഹത്തിലുളള മാന്യതയും അന്തസും ഉയരും. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യനില മോശമായേക്കാം.
വൃശ്ചികം: രാവിലെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരിക്കും. പ്രത്യേകിച്ച് പ്രൊഫഷണല്‍ രംഗത്ത്. അധ്വാനത്തിനൊത്ത് ഫലം ലഭിക്കാത്തതില്‍ നിരാശ തോന്നാം. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സായാഹ്നയാത്രക്ക് സാധ്യതയുണ്ട്.
ധനു: ധനുരാശിക്കാര്‍ക്ക് ഇന്നൊരു സാധാരണ ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും അനുഭവപ്പെടും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. സാമ്പത്തികനേട്ടത്തിനും ക്ഷേത്രസന്ദര്‍ശനത്തിനും രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്‍തുണയും സഹായവും ലഭിക്കും. എന്നാലും കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതിവിശേഷം ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രയാസം അനുഭവപ്പെടും.
മകരം: രാവിലെ ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ദിവസത്തിന്‍റെ ആദ്യ പകുതിയില്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇന്ന് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ഉച്ചക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്‍ദ്ദപൂര്‍ണമാകും. ദാനധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ ഉന്മേഷം പകരും.
കുംഭം: കുംഭരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടകും. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകാന്‍ സാധ്യതയുണ്ട്. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാകാം. ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിതച്ചെലവിന് സാധ്യത കാണുന്നു. നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
മീനം: കച്ചവടം അഭിവൃദ്ധി പ്രാപിക്കും. അത് മറ്റ് സ്ഥലങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാകും. വരുമാനവും ലാഭവും വർധിക്കാൻ സാധ്യതയുണ്ട്.
മേടം: ഭാഗ്യനക്ഷത്രങ്ങൾ ഇന്ന് നിങ്ങളോടൊപ്പമില്ല. അതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് മൃദുവായി സംസാരിക്കുന്നത് ഗുണം ചെയ്യും. ദിവസത്തിന്‍റെ അവസാനത്തിൽ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.
ഇടവം: ഇന്ന് കൂടുതല്‍ വികാരഭരിതനും അസ്വസ്ഥനുമാകാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കാണുന്നു. നിങ്ങളുടെ മാനസികാവസ്ഥ പല ബന്ധങ്ങളെയും നശിപ്പിക്കുന്നതിന് കാരണമാകും. കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.
മിഥുനം: ഇന്ന് ആദ്യ പകുതി അനുകൂലവും രണ്ടാം പകുതി പ്രതികൂലവുമാകും. ആദ്യ പകുതി വിനോദവും സന്തോഷവും ആരോഗ്യവും നിറഞ്ഞതായിരിക്കും. രണ്ടാം പകുതിയില്‍ ഉല്‍ക്കണ്‌ഠയും കോപവും ശാരീരിക അസുഖങ്ങളും മാനസിക അസ്വസ്ഥ്യങ്ങളും അനുഭവപ്പെടും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവിടാന്‍ ശ്രമിക്കുക.
കര്‍ക്കടകം: ജോലിസ്ഥലത്തെ സൗഹാർദ്ദ അന്തരീക്ഷം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ജോലിസ്ഥലത്തെ എതിരാളികൾ മോശം പ്രകടനം കാഴ്‌ചവെക്കും. അത് നിങ്ങൾക്ക് പ്രയോജനകരമായി വരും. ഇന്നത്തെ മാനസികവും ശാരീരികവുമായ അവസ്ഥ ഏറ്റവും മികച്ചതായിരിക്കും.