തീയതി: 26-06-2024 ബുധന്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: മിഥുനം
തിഥി: കൃഷ്‌ണ പഞ്ചമി
നക്ഷത്രം: അവിട്ടം
അമൃതകാലം: 02:02 PM മുതല്‍ 03:38 PM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 11:40 AM മുതല്‍ 12:28 PM വരെ
രാഹുകാലം: 12:27 AM മുതല്‍ 02:02 PM വരെ
സൂര്യോദയം: 06.04 AM
സൂര്യാസ്‌തമയം: 06:49 PM
ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ജനങ്ങളുമായി ചൂടേറിയ വാഗ്‌വാദങ്ങൾ ഒഴിവാക്കുക. ഇന്ന് എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.
കന്നി: ഇന്ന് വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. മുൻഗണനാ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
തുലാം: ഇന്ന് ഊർജ്ജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗ്ഗാത്മകകഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തിരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്നേഹത്തിലേക്ക് എല്ലാ ശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. നിങ്ങളുടെ ഗവേഷണ സംബന്ധമായ ജോലിയെപ്പറ്റി ഇന്ന് ചിന്തിക്കും. ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.
ധനു: ഉദാരമനസ്‌കത ഇന്ന് പേരിനൊപ്പം ചേർക്കാവുന്നതാണ്. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത് അവരെ നന്നായി പരിഗണിക്കുന്നൂ എന്ന തോന്നൽ അവർക്ക് ഉണ്ടാക്കും.
മകരം: കഠിനമായ സാഹചര്യങ്ങൾ മൂലം മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത് നിങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത് ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത് നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി പങ്കാളിയോട് തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക് എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം.
കുംഭം: ഇന്ന് നിങ്ങൾ നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിനായി വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വെക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്‍റെ കരുത്ത് പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.
മീനം: സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒട്ടും ശ്രദ്ധിക്കാത്ത നിങ്ങൾ, ഭാവിയിലേക്കുള്ള സാമ്പത്തികപദ്ധതികളെ കുറിച്ചും ആസൂത്രണം ചെയ്യില്ല. ഓരോ ദിവസവും വരുന്ന പോലെ തരണം ചെയ്യും. ഇന്നൊരു വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുകയും, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും.
മേടം: തീരുമാനങ്ങൾ പെട്ടന്ന് എടുക്കുന്നതിന് എല്ലാ മാനസിക കഴിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നിരുന്നാലും നിങ്ങളുടെ തീരുമാനങ്ങൾ ചെറിയ കാര്യങ്ങൾക്ക് പോലും ദീർഘകാലപ്രഭാവം ഉണ്ടാക്കുന്നുവെങ്കിൽ നിങ്ങൾ ശരിയായ ഉപദേശം തേടേണ്ടതാണ്.
ഇടവം: നിങ്ങൾക്കിന്ന് സന്തോഷവും സുഖവുമുള്ള ദിവസമാണ്. എന്നിരുന്നാലും നിങ്ങൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. നിങ്ങളെ ഇത് സമ്മർദ്ദത്തിലും ബുദ്ധിമുട്ടുലുമാക്കും. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാൻ ഉപദേശിക്കുന്നു. യഥാർത്ഥമായതും ഉചിതമായതുമായ തീരുമാനങ്ങൾ എടുക്കുക.
മിഥുനം: കുടുംബവുമൊത്ത് വിനോദയാത്ര പോകണമെന്നുള്ള അമിതമായ ആഗ്രഹത്തിന് പ്രേരണ നൽകുന്ന ദിവസമാണിന്ന്. അത് നിങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യും. യാത്രയ്ക്കുള്ള ഈ നല്ല സമയത്ത് അത് നടത്തുകയും വളരെ സന്തോഷം തരുന്ന അതിന്‍റെ ചിലവുകൾ കണക്കുകൂട്ടലുകൾക്കുള്ളിൽ നിൽക്കുകയും ചെയ്യും.
കര്‍ക്കടകം: നിങ്ങളുടെ ജോലിക്ക് പ്രധാന്യം നൽകുക. അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. നിങ്ങൾ സുഹ്യത്തുക്കളെ കാണാൻ പോകുന്ന രീതി അനുസരിച്ച് അവർക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.
Also Read:
- പ്രൊഫഷണൽ, വ്യക്തിഗത ജീവിതം സന്തുലിതമാക്കാം; 8-8-8 നിയമം ശീലമാക്കൂ...
- കേരളത്തിലെ വനവാസി ഊര് 'സമ്പൂർണ്ണ യോഗ ഗ്രാമം' ആയ കഥ; യോഗയിലൂടെ ഉദിച്ചുയര്‍ന്ന് കോഴിയളക്കുടി
- ചോക്ലേറ്റ് ഇഷ്‌ടമാണോ? അറിയാം ഡാർക്ക് ചോക്ലേറ്റിന്‍റെ അത്ഭുതകരമായ ഗുണങ്ങള്‍
- ആരോഗ്യത്തിന് നല്ലത് ചപ്പാത്തിയോ ചോറോ? പഠനം പറയുന്നത് ഇങ്ങനെ..
- കാൻസർ ചികിത്സയിൽ സുപ്രധാന കണ്ടുപിടിത്തം: പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകര്‍
- പഴങ്ങള്‍ കഴിച്ചോളൂ, പക്ഷെ ജ്യൂസ്...; ആരോഗ്യ സംരക്ഷണത്തിനായി മികച്ച ഭക്ഷണ ക്രമങ്ങള്‍ അറിയാം